തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഐപിസി 153 എ പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി.
ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത്, ഹവാല പണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണെന്ന പരാമർശത്തെ തുടർന്നാണ് സംഘടനകൾ പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെയും ദ ഹിന്ദു ദിനപത്രത്തിനെതിരെയും പി ആർ ഏജൻസിക്കെതിരെയും പരാതി നൽകിയിട്ടുണ്ട് .
പി.ആർ ഏജൻസിയുടെ സഹായത്തോടെ കേരളത്തിൽ വിദ്വേഷ പ്രചാരണം നടത്തി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
വിവിധ മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നതും ഒരു ദേശത്തെ മറ്റുള്ളവർക്ക് മുമ്പിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണ് അഭിമുഖത്തിലുള്ളത്.
നിജസ്ഥിതി അന്വേഷിച്ച് പ്രതികൾക്കെതിരെ IPC 153 A പ്രകാരവും മറ്റ് ഉചിതമായ വകുപ്പുകൾ ചേർത്തും കേസെടുക്കണമെന്ന് പരാതിയിലുണ്ട്.
കലാപത്തിലേക്ക് നയിച്ചേക്കാവുന്ന തരത്തിൽ മറ്റൊരാളെ ആരെങ്കിലും മനഃപൂർവം പ്രകോപിപ്പിക്കുക ആണ് ഐപിസി 153 എ നിയമം. ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ കലാപമുണ്ടായാൽ രണ്ടും കൂടിയോ ആറുമാസം വരെ തടവോ, ലഭിക്കുന്ന കുറ്റമാണ്.
FlashNews:
അഡ്വ.ജംഷാദ് കൈനിക്കരക്ക് സ്വീകരണം
എസ്ഡിപിഐ മുൻ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകുണ്ട് അന്തരിച്ചു
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണം
വൈദ്യുതാഘാതമേറ്റ് മരിച്ചു
ദീപാവലി ദിനത്തില്‍ മരിക്കുന്നവര്‍ സ്വര്‍ഗത്തിലെത്തും; യുവാവ് ആത്മഹത്യ ചെയ്തു
മുനമ്പം വഖഫ് ഭൂമി: എസ്ഡിപിഐ പരാതി നല്കി
പാറയിൽ മുഹമ്മദാജി അനുസ്മരണം
ബിപിഒ ബിരുദ കോഴ്സ്: അവസാന തീയതി നാളെ (നവംബർ 5 )
പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന്
സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്
ജുനൈദ് കൈപ്പാണിക്ക്അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി
എൽ.ഡി.എഫ് ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു
മാധ്യമ വിലക്ക് ഫാഷിസ്റ്റ് നടപടി: കെ.യു.ഡബ്ല്യു.ജെ
62 ലും തളരാത്ത സ്പോർട്സ് വീര്യം
എംജിഎം സംഗമവും അവാർഡ് ദാനവും
അജയന്റെ രണ്ടാം മോഷണം ഒടിടിയിലേക്ക്
സൈനബ ഹജ്ജുമ്മ അന്തരിച്ചു
നിർത്തലാക്കിയ പാസഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണം
KeralaPolitics
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകളുടെ പരാതി
October 2, 2024October 2, 2024
Leave a Reply