തിരൂർ : സംസ്ഥാന വയോജന ദിനാഘോഷം ഒക്ടോബർ ഒന്ന് മലപ്പു ലെ തിരൂരിൽ വർണ്ണഭമായ പരിപാടികളോടുകൂടി തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടത്തി. ഘോഷയാത്രയോട് കൂടി ദിനാചരണ പരിപാടികൾ ആരംഭിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ശ്രീ എച്ച് ദിനേശൻ ഐഎഎസ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. പരിപാടി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ
ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി വയോജന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വേദിയിൽ വയോജന മേഖലയിലെ പ്രവർത്തന മികവിന് കേരള സർക്കാർ സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ വിവിധ വയോസേവന പുരസ്കാര സമർപ്പണവും മന്ത്രി നിർവഹിച്ചു. വ്യക്തികൾ, സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് 17 പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ചടങ്ങിൽ തിരൂർ നിയോജക മണ്ഡലം MLA ശ്രീ കുറുക്കോളി മൊയ്തീൻ, പൊന്നാനി ലോക്സഭാ മണ്ഡലം എംപി ശ്രീ അബ്ദുസമദ് സമദാനി എന്നിവർ മുഖ്യാതിഥികളായി. തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ എംപി നസീമ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് യു സൈനുദ്ദീൻ, സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ, തിരൂർ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് എസ് ഗിരീഷ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽസലാം കെ കെ, തിരൂർ സബ് കളക്ടർ ശ്രീ ദിലീപ് കെ കൈനിക്കര ഐഎഎസ്, അസിസ്റ്റൻ്റ് കളക്ടർ കുമാരി വി എം ആര്യ ഐഎഎസ്, പുരസ്കാര ജേതാവ് പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശ്രീ വിദ്യാധരൻ മാസ്റ്റർ, വേണു ജി എന്നിവർ പ്രസംഗിച്ചു. മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസർ ശ്രീമതി ഷീബ മുംതാസ് പി കെ ചടങ്ങിന് നന്ദി അറിയിച്ചു. ശേഷം വേദിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ മുതിർന്ന പൗരരുടെ കലാപരിപാടികൾ അരങ്ങേറി. നാലുമണിയോടുകൂടി പരിപാടി സമാപിച്ചു
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി

Leave a Reply