പാലത്തിങ്ങൽ ചീർപ്പിങ്ങൽ സയൻസ് പാർക്കും പ്ലാനിറ്റോറിയവും

പാലത്തിങ്ങൽ ചീർപ്പിങ്ങൽ സയൻസ് പാർക്കും പ്ലാനിറ്റോറിയവും പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ പ്ലാനിറ്റോറിയത്തിലെത്തിയ മന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തി.

കെ.പി.എ. മജീദ്. എം.എൽ.എ., മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ്, വൈസ് ചെയർപേഴ്‌സൺ ഷഹർബാനു, കൗൺസിലർമാരായ സി. നിസാർ അഹമ്മദ്, അസീസ് കൂളത്ത് തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.