തിരൂർ ഉപജില്ല ശാസ്ത്രമേളയുടെ സംഘാടക സമിതി യോഗം തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. തിരുനാവായ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി. ഖദീജ ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മൊയ്തീൻ കുട്ടി അധ്യക്ഷനായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമ വി. വി ,
എച്ച്. എം. ഫോറം കൺവീനർ ഫൈസൽ എന്നിവർ മേളയുടെ വിശദീകരണം നടത്തി.
വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി അധ്യക്ഷ ദേവയാനി, വാർഡ് മെമ്പർമാരായ ഷാലി ജയൻ, ഹാരിസ് പറമ്പിൽ , പി.ടി.എ പ്രസിഡൻ്റ് സുബ്രമണ്യൻ, അബ്ദുൾ ജലീൽ, തിരൂർ ബി. പി.സി മൊയ്തീൻ , പൂർവ്വ വിദ്യാർത്ഥീ സംഘടന പ്രതിനിധി ബാലൻ മാഷ്, പി.ടി.എ പ്രതിനിധി ബക്കർ അമരയിൽ, സിരാജുദ്ധീൻ, എ.എം.എൽ. പി. സ്കൂൾ മാനേജർ മുഹമ്മദ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഒക്ടോബർ 16, 17, 18 തിയ്യതികളിൽ തിരുനാവായ നാവാ മുകുന്ദ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് മേള നടക്കുന്നത്. ശാസ്ത്ര – ഗണിതശാസ്ത്ര- സാമൂഹ്യ ശാസ്ത്ര – പ്രവർത്തി പരിചയ – ഐ. ടി മേളകളിലായി ആറായിരത്തിലധികം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോസ് സ്വാഗതവും പ്രധാനാധ്യാപിക ദീപ എം.സി നന്ദിയും പറഞ്ഞു.
Leave a Reply