തിരൂര്‍: ഗാന്ധി ജയന്തി മുതല്‍ ഒരാഴ്ച്ച സേവന വാരമായി ആചരിക്കാന്‍ തിരൂര്‍ സിറ്റി ഹോസ്പിറ്റലിലെ ജീവനക്കാരുടെ തീരുമാനം. പാന്ബസാറും പരിസര പ്രദേശങ്ങളുമാണ് ജീവനക്കാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നത്. സേവന വാരത്തിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടര്‍ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി നിര്‍വ്വഹിച്ചു. മാനേജിംഗ് പാര്‍ട്ണര്‍ ഉമ്മര്‍ ചാട്ടുമുക്കില്‍ അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേറ്റര്‍ മഷ്ഹൂദ് കൂടാത്ത്, ഡോ: അബ്ദുറഹ്മാന്, ഡോ: ആസിഫ് മന്‍സൂര്‍, ബി. ജയലക്ഷ്മി, ബഷീര്‍ തലാപ്പില്‍, അര്‍ച്ചന, സുഭദ്ര, മുംതാസ്, എന്നിവര്‍ പങ്കെടുത്തു.
Leave a Reply