സംസ്ഥാനതല വയോജന ദിനാഘോഷം മലപ്പുറത്ത്.

ഇന്ന് ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം. ഈ വർഷത്തെ വയോജന ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 30 9 2024 വൈകുന്നേരം തിരൂർ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് പരിപാടിയുടെ വിളംബരത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബോട് നടത്തി. വയോജന ദിനമായ ഒക്ടോബർ ഒന്നിന് വർണ്ണാഭമായ ഘോഷയാത്രോട് കൂടി ദിനാചരണ പരിപാടികൾ തുടങ്ങും. ദിനാഘോഷ പരിപാടിയും വയോസേവന പുരസ്കാര സമർപ്പണവും ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിക്കും. ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ തിരൂർ നിയോജക മണ്ഡലം MLA ശ്രീ കുറിക്കോളി മൊയ്തീൻ, പൊന്നാനി ലോക്സഭാ മണ്ഡലം എംപി ശ്രീ അബ്ദുസമദ് സമദാനി എന്നിവർ മുഖ്യാതിഥികളാവും. തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മലപ്പുറം ജില്ലാ കളക്ടർ തുടങ്ങി പ്രമുഖ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിക്കും.
വേദിയിൽ വയോജന മേഖലയിലെ പ്രവർത്തന മികവിന് കേരള സർക്കാർ സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ വിവിധ വയോസേവന പുരസ്കാര സമർപ്പണവുംവേദിയിൽ നടക്കും. വ്യക്തികൾ, സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പുരസ്കാര സമർപ്പണത്തിനുശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മുതിർന്ന പൗരരുടെ കലാപരിപാടികൾ അരങ്ങേറും.

Leave a Reply

Your email address will not be published.