കോഴിക്കോട്: സിനിമ മേഖലയിൽ എമ്പാടും പുരുഷാധിപത്യം മാത്രമാണ് കാണാൻ കഴിയുന്നതെന്ന് നടി പത്മപ്രിയ. സ്ത്രീകൾ എന്തെങ്കിലും പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ തന്നെ പ്രശ്നമായി മാറുന്ന അവസ്ഥയാണ് കാണുന്നത്. ഞങ്ങൾ പറയുന്ന പ്രസക്തമായ വിഷയങ്ങളെ മുഖവിലയ്ക്കെടുക്കാതെ ആ വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചാണ് പിന്നീട് ചർച്ചകൾ നടക്കുക.
ഒരു തമിഴ് സിനിമ സെറ്റിൽവെച്ച് പരസ്യമായി തന്നെ സംവിധായകൻ തല്ലിയിട്ടുണ്ടെന്നും നടി. കോഴിക്കോട് മടപ്പള്ളി ഗവൺമെന്റ് കോളേജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ.
മൃഗം സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംവിധായകൻ അടിച്ചത്. എന്നാൽ വാർത്തകൾ പ്രചരിച്ചത് ഞാൻ സംവിധായകനെ അടിച്ചു എന്ന് നിലയിലായിരുന്നു.
ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഉള്ള സിനിമകൾ ഇല്ല. പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ചാണ് സിനിമകൾ ഉണ്ടാവുന്നത്. പുരുഷ കേന്ദ്രീകൃതമായി വരുന്ന സിനിമകൾ മാത്രമേ വിജയിക്കൂ എന്നു കരുതുന്നത് തെറ്റിദ്ധാരണ മൂലമാണ്. പരിശോധിച്ചാൽ അറിയാം ഇവിടെ ഇറങ്ങുന്ന 90 ശതമാനം സിനിമകളും സാമ്പത്തികമായി പരാജയപ്പെടുന്നവയാണ്. പിന്നെങ്ങനെയാണ് പുരുഷ കേന്ദ്രീകൃത സിനിമകൾ മാത്രമേ സാമ്പത്തിക ലാഭം നേടുകയുള്ളൂ എന്ന് പറയാനാവുക.
സാങ്കേതിക വിഭാഗത്തിലും സ്ത്രീകളുടെ പ്രാധാന്യം വളരെ കുറവാണ്.
ജൂനിയർ ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന അവസ്ഥ വളരെ പരിതാപകരമാണെന്നും നടി പറഞ്ഞു.
Leave a Reply