തിരൂർ: രാജ്യത്തെ പ്രശത്ഭരായ മാധ്യമപ്രവർത്തകരെയും നിയമവിദഗ്ദരെയുമുൾപ്പെടെ പങ്കെടുപ്പിച്ച് തിരൂരിൽ മാധ്യമപ്രവർത്തകർക്കായി
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ശിൽപശാല സംഘടിപ്പിക്കാൻ കേരളാ ജേർണ്ണലിസ്റ്റ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഒക്ടോബർ അവസാന വാരത്തിൽ തിരൂരിൽ നടക്കുന്ന ശിൽപ്പശാലയിൽ താമസ ഭക്ഷണ സൗകര്യമുൾപ്പെടെ സജ്ജീകരിക്കും.
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് വി.കെ. റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. ഷെഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ കൗൺസിൽ അംഗം പി.കെ.രതീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് റാസിഖ്
വെട്ടം ചർച്ച ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.എസ് .സഹദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ ഭാരവാഹികളായ പ്രമേഷ് കൃഷ്ണ, സഫീർ ബാബു, ജെയ്സൽ വെട്ടം, ഷെഫീഖ് താനൂർ എക്സിക്യൂട്ടീവ് അംഗങ്ങളായ
സുരേഷ് പുറത്തൂർ,സുമേഷ് കാവഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply