മലപ്പുറം സെൻട്രൽ സഹോദയ കലോത്സവത്തിന്റെ തിരശ്ശീല ഉയർന്നു

മലപ്പുറം സെൻട്രൽ സഹോദയ കലോത്സവത്തിന്റെ തിരശ്ശീല ഉയർന്നു

എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂരിൽ ആറാ മത് സി ബി എസ് ഇ മലപ്പുറം ജില്ല സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം തിരൂർ മണ്ഡലം എം എൽ എ ശ്രീ. കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.” കുട്ടികളുടെ സർഗാത്മകമായ കഴിവുകളെയും ക്രിയാത്മകതയെയും പ്രോത്സാഹിപ്പിക്കണം”. എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് മുഖ്യാതിഥിയെ ഉപഹാരം നൽകി ആദരിച്ചു. വിശിഷ്ടാതിഥി മുൻ എം എൽ എ ശ്രീ.വി.ടി ബൽറാം”കാലത്തോടുള്ള പ്രതികരണമാണ് കല, അത് പ്രകടിപ്പിക്കാൻ ഓരോരുത്തരും വ്യത്യസ്ത മാധ്യമങ്ങൾ ഉപയോഗിക്കുന്നു “.എന്ന് അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് മജീദ് ഐഡിയൽ മുഖ്യാതിഥിയെ ഉപഹാരം നൽകി ആദരിച്ചു. മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡണ്ട് നൗഫൽ പുത്തൻ പീടിയേക്കൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ വി പി സ്വാഗതം പറഞ്ഞു. എം ഇ എസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി,മുഖ്യപ്രഭാഷണം നടത്തി. സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് മജീദ് ഐഡിയൽ, ട്രഷറർ പത്മകുമാർ, തിരൂർ എം ഇ എസ് സെക്രട്ടറി പി എ സലാം ലില്ലിസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.
നാല് കാറ്റഗറികളിലായി 232 മത്സരയിനങ്ങൾ 10 വേദികളിൽ ആയാണ് നടക്കുന്നത്.

കലോത്സവത്തിന്റെ ലോഗോ മത്സരത്തിൽ വിജയിയായ സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിലെ മിഷാൻ റഹ്മാനെ ചടങ്ങിൽ അനുമോദിച്ചു. ഏറ്റവും മികച്ച സ്കൂൾ മാഗസിനുള്ള അവാർഡ് പീവിസ് മോഡൽ സ്കൂൾ നിലമ്പൂരിന് ലഭിച്ചു. കലോത്സവത്തിന്റെ സ്റ്റേജ് സ്റ്റേജിതര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച തിരൂർ എം ഇ എസ് സെന്റർ സ്കൂൾ, അൽഫോൻസ പബ്ലിക് സ്കൂൾ, മഞ്ചേരി നോബ്ൾ പബ്ലിക് സ്കൂൾ, മലബാർ സെൻട്രൽ സ്കൂൾ തുടങ്ങിയ സ്കൂളുകൾക്ക് ഉപഹാരം നൽകി.

ചടങ്ങിൽ മലപ്പുറം സെൻട്രൽ സഹോദയ സെക്രട്ടറി ഡോക്ടർ മുഹമ്മദ് ജംഷീർ നഹ, സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി അലി ടിവി, മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുലൾ ല ത്തീഫ് കെ വളാഞ്ചേരി ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുൽ ഖാദർ ഷെരീഫ്, തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ ട്രഷറർ അബ്ദുൽ ജലീൽ കൈനിക്കര, വൈസ് ചെയർമാൻ പി എ റഷീദ്, ജോയിന്റ് സെക്രട്ടറി നജുദ്ദീൻ കല്ലിങ്കൽ,ഓർഗനൈസിംഗ് കമ്മിറ്റി മീഡിയ ചെയർമാൻ പി പി അബ്ദുറഹ്മാൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജു വർക്കി,തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം സെൻട്രൽ സഹോദയ ട്രഷറർ അനീഷ് കുമാർ പരിപാടിയിൽ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.