തിരൂർ:ലോകവിനോദസഞ്ചാര ദിനത്തിൽ മലയാളസർവകലാശാലയിൽ ജെ.സി.ഐ തിരൂർ എൻ.എസ്.എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ ഓപ്പനാർ നടത്തി.പ്രാദേശിക വിനോദസഞ്ചാരം:സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു ഓപ്പനാർ.പ്രാദേശികവിനോദ സഞ്ചാരത്തിന് ഏറെ സാധ്യതകളുള്ള നാടാണ് കേരളം.സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും അഞ്ചിലേറെ വിനോദവിജ്ഞാന കേന്ദ്രങ്ങളുണ്ട്.എന്നാൽ ഇത്തരം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കൃത്യമായ ആസൂത്രണത്തോടെ ആവിഷ്ക്കരിക്കുന്നില്ല.ശുചിമുറികളുടെ കുറവും സുരക്ഷിതത്വമില്ലായ്മയും മാലിന്യപ്രശ്നങ്ങളും പ്രാദേശിക വിനോദസഞ്ചാരത്തിന് വെല്ലുവിളിയാണ്.മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.എൽ.സുഷമ ഓപ്പനാർ ഉദ്ഘാടനം ചെയ്തു.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര അധ്യക്ഷത വഹിച്ചു.രജിസ്ട്രാർ ഡോ.കെ.എം.ഭരതൻ മുഖ്യാതിഥിയായി.സർവകലാശാല എൻ.എസ്.എസ് കോഡിനേറ്റർ ഡോ.കെ.ബാബുരാജൻ വിഷയാവതരണം നടത്തി. ഇസാഫ് ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസർ സി.അബ്ദുൽമജീദ്,ഉമ്മർ ചിറക്കൽ,സലാം താണിക്കാട്,മോനുട്ടി പൊയിലിശ്ശേരി,ജിബിൻ പി.ജോർജ്,ജി.ഗോപിക എന്നിവർ സംസാരിച്ചു.
Leave a Reply