സി ബി എസ് ഇ ആറാമത് ജില്ലാ കലോത്സവത്തിൽ ഒന്നാംദിവസം പിന്നിട്ടപ്പോൾ പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ 424 പോയിന്റോടെ ഒന്നാം സ്ഥാനത്തും തൊട്ടു പുറകിൽ 407 പോയിന്റോടെ എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ രണ്ടാംസ്ഥാനത്തും 324പോയിന്റോടെ നസ്രത്ത് സ്കൂൾ മഞ്ചേരി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. കോമൺ കാറ്റഗറിയിലും കാറ്റഗറി നാലിലും എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ ഒന്നാം സ്ഥാനത്തും കാറ്റഗറി മൂന്നി ൽ എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ രണ്ടാം സ്ഥാനത്തും തുടരുന്നു.കാറ്റഗറി ഒന്നിലും കാറ്റഗറി മൂന്നിലും പീവീസ് മോഡൽ സ്കൂൾ ഒന്നാം സ്ഥാനത്തും കാറ്റഗറി രണ്ടിലും കാറ്റഗറി നാലിലും രണ്ടാം സ്ഥാനത്തും തുടരുന്നു.കോമൺ കാറ്റഗറിയിലും, കാറ്റഗറി നാലിലും നസ്രത്ത് സ്കൂൾ മഞ്ചേരി മൂന്നാം സ്ഥാനത്തും തുടരുന്നു.കാറ്റഗറി രണ്ടിൽ ഒന്നാം സ്ഥാനത്തുംകോമൺ കാറ്റഗറിയിലും കാറ്റഗറി ഒന്നിലും രണ്ടാം സ്ഥാനത്തും കാറ്റഗറി മൂന്നിൽ മൂന്നാം സ്ഥാനത്തും ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി തുടരുന്നു.
Leave a Reply