തിരൂർ: രൂപീകരണത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ജെ.സി. ഐ ഇന്ത്യയുടെ നാഷണൽ പ്രസിഡൻ്റ് അഡ്വ.രഖേശ് ശർമക്ക് തിരൂരിൽ സ്വീകരണം നൽകി.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നരയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരണം നൽകി.ജെ.സി.ഐ തിരൂരിൻ്റെ 40-ാം വാർഷികാഘോഷ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ദേശീയ പ്രസിഡൻ്റ് തിരൂരി ലെത്തിയത്.1984 ജൂലൈ 4 നാണ് ജെ.സി.ഐ തിരൂർ രൂപീകരിക്കുന്നത്.200 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് 40-ാം വാർഷികത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.ഉദ്ഘാടന പരിപാടിയിൽ ജെ.സി.ഐ മേഖല 28 പ്രസിഡൻ്റ് കെ.എസ്.ചിത്ര വിശിഷ്ടാതിഥിയായി.മേഖല വൈസ് പ്രസിഡന്റ് അഡ്വ.ജംഷാദ് കൈനിക്കര മുഖ്യപ്രഭാഷണം നടത്തി.ഒരൊറ്റ പാട്ടിലൂടെ മലയാളിയുടെ മനം കവർന്ന ഗായകൻ അഫ്സൽ അക്കുവിനെ ചടങ്ങിൽ ആദരിച്ചു.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഡയറക്ടർ സി.കെ.ജെർഷാദ്,സെക്രട്ടറി അഷറഫ് ചേലാടൻ,ഐ.പി.പി ഹനീഫ് ബാബു,ട്രഷറർ ഡോ.ജൗഹർ കാരാട്ട്,സാജിദ് പൂക്കയിൽ,തെസ്നി ഖമറുദ്ദീൻ,അബ്ദുൽ ഖാദർ കൈനിക്കര,വി.വി.സത്യാനന്ദൻ,ഷെമീർ കളത്തിങ്കൽ,സുനിൽ കാവുങ്ങൽ,സി.എം.ടി.മഷ്ഹൂദ്,സി.കെ.മുംതാസ്,മുഹമ്മദ് ഫർവാൻ,ഷെബീറലി റിഥം മീഡിയ,അൻവർ കൂട്ടായി,അസീസ് മാവുംകുന്ന്,ഹസീന ടീച്ചർ,ഹാരിസ് കൈനിക്കര, സൈദ് മുഹമ്മദ്,അസീസുൽ ഹഖ്,അബ്ദുൽ റഷീദ്,ഷെരീഫ് പാലത്തിങ്ങൽ,നജീബ ജലീൽ,ഷാനവാസ് ഉണ്ണിയാലുങ്ങൽ,ഹമീദ് കൈനിക്കര,അബു മിസ്ന ബഷീർ,ഫായിസ്,ഷറഫുദ്ദീൻ,ഷംനാദ് എന്നിവർ നേതൃത്വം നൽകി.
Leave a Reply