ആ സി ബി എസ് ഇ സെൻട്രൽ സഹോദയാ ജില്ലാ കലോത്സവം തിരൂരിൽ

27 ,28 ,29 തീയതികളിലായി നടക്കുന്ന കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ അതിനുവേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
മലപ്പുറം സെൻട്രൽ സഹോദയയും സി ബി എസ് ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

കലോത്സവത്തിലെ ഡിജിറ്റൽ ഫെസ്റ്റ് ഊരകം അൽഫോൻസ പബ്ലിക് സ്കൂളിലും സ്റ്റേജിതര ഇനങ്ങൾ രണ്ടു മേഖലകളായി മഞ്ചേരി നോബ്ൾ പബ്ലിക് സ്കൂളിലും, പുകയൂർ മലബാർ സെൻട്രൽ സ്കൂളിലുമായി പൂർത്തിയായി.

കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലോത്സവത്തിന്റെ സംഘാടകസമിതി ചെയർമാനായി എം ഇ എസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫിയെയും വർക്കിംഗ് ചെയർമാനായി തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലെ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്തിനെയും തിരഞ്ഞെടുത്തിരുന്നു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി 25 സബ് കമ്മിറ്റികൾ രൂപീകരിച്ച് ചുമതലകൾ നൽകി.

സ്റ്റേജിനങ്ങളിൽ എഴുപത്തഞ്ചോളം സ്കൂളുകളിൽ നിന്നായി നാലായിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന ഒരു കലാമേളയാണിത്.

നാല് കാറ്റഗറികളിലായി 232 മത്സരയിനങ്ങളാണ് കലോത്സവത്തിൽ ഉള്ളത്.ഇതിനായി 10 വേദി കളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ പരിപാടിയുടെയും സ്വഭാവത്തിനനുസരിച്ച് കലാഭൂമി,സ്പോട്ട്ലൈറ്റ് തരംഗ്,മെലഡി,ബീറ്റ്സ്, ഹാർമണി, വിസ്ത, ജിംഗിൾ,ഫ്യൂഷൻ, ഇഷൽ തുടങ്ങിയ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്.

കലാമേള കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാൻ 27 ന് ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ തിരൂർ മണ്ഡലം എം എൽ എ കുറുക്കോളി മൊയ്‌ദീൻ വിശിഷ്ടാതിഥിയായി എത്തുന്നു .മുൻ എം എൽ എ വി ടി ബൽറാം സദസ്സിനെ അഭിസംബോധന ചെയ്‌തു സംസാരിക്കുന്നതാണ് .

സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം 29 ന്
പാർലമെൻ്റ് അംഗമായ പി വി അബ്ദുൽ വഹാബ് നിർവഹിക്കുന്നതാണ്. തിരൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ എ പി നസീമ, തിരൂർ സബ് കലക്ടർ
ദിലീപ്‌ കെ കൈനിക്കര തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുന്നതാണ്.

മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻ പീടിയേക്കൽ, സെക്രട്ടറി ഡോ.മുഹമ്മദ് ജംഷീർ നഹ, ട്രഷറർ അനീഷ് കുമാർ സി സി, സി ബി എസ് ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് മജീദ് ഐഡിയൽ, സെക്രട്ടറി അലി ടി വി, ട്രഷറർ പത്മകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജു വർക്കി (പ്രിൻസിപ്പൽ, ഒ ഇ എം എസ് പാലാട്), കെ. മുഹമ്മദ്ഷാഫി(സംഘാടകസമിതി ചെയർമാൻ, എം ഇ എസ് ജില്ലാ പ്രസിഡന്റ്), സ്കൂൾ മാനേജ്മെന്റ് ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത്, സെക്രട്ടറി സലാം പി ലില്ലിസ്, ട്രഷറർ അബ്ദുൽ ജലീൽ കൈനിക്കര, വൈസ് ചെയർമാൻ റഷീദ് പി എ, ജോയിന്റ് സെക്രട്ടറി നജുമുദ്ധീൻ കല്ലിങ്ങൽ, ജനറൽ കൺവീനർ മധുസൂദനൻ വി പി( പ്രിൻസിപ്പൽ എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ),ബെന്നി പി ടി( എം ഇ എസ് സെന്റർ സ്കൂൾ തിരൂർ )തുടങ്ങിയവർ കലാമേളയ്ക്ക് നേതൃത്വം നൽകുന്നു.

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ

  1. നൗഫൽ പുത്തൻ പീടിയേക്കൽ( മലപ്പുറം സെൻട്രൽ സാഹോദയ പ്രസിഡണ്ട് )
  2. അനീഷ് കുമാർ സിസി( ട്രഷറർ സെൻട്രൽ സഹോദയ)
  3. ഷിജു വർക്കി( പ്രോഗ്രാം കമ്മിറ്റി കൺവീനർ)
  4. അൻവർ സാദത്ത് കള്ളിയത്ത്( ചെയർമാൻ, എം ഇ എസ് സെന്റർ സ്കൂൾ തിരൂർ)
  5. സലാം പി ലില്ലിസ് ( സെക്രട്ടറി എംഇഎസ് സെന്റർ സ്കൂൾ തിരൂർ)
  6. അബ്ദുൽ ജലീൽ കൈനിക്കര( ട്രഷറർ എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ
  7. റഷീദ് പി എ (വൈസ് ചെയർമാൻ എം ഇ എസ് സെന്റർ സ്കൂൾ തിരൂർ)
  8. നജുമുദീൻകല്ലിങ്ങൽ( എംഇഎസ് സെൻട്രൽ സ്കൂൾ തിരൂർ)
  9. അബ്ദുൽ ഖാദർ ഷെരീഫ്( ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ)
  10. പി പി അബ്ദുറഹ്മാൻ( മീഡിയ കമ്മിറ്റി ചെയർമാൻ)
  11. മധുസൂദനൻ വി പി ( പ്രിൻസിപ്പൽ എം എ സെൻട്രൽ സ്കൂൾ തിരൂർ)
  12. ബെന്നി പി ടി (വൈസ് പ്രിൻസിപ്പൽ എംഇഎസ് സ്കൂൾ തിരൂർ)
  13. ശോഭന എംകെ (പി ആർ ഓ )
  14. ഷിബു പീ പി ( സിസിഎ കോഡിനേറ്റർ)

Leave a Reply

Your email address will not be published.