മലപ്പുറം:ഈ വർഷത്തെ സാക്ഷരത പ്ലസ് ടു തുല്യത പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടി വിജയിച്ച കുണ്ടോട്ടി സ്വദേശിനി
ഫൗസിയ വെള്ളക്കാടന് ഇനി ഡി.എൽ.എഡ് കോഴ്സിന് പഠിച്ച് ടീച്ചറാവാം.
ഉന്നത വിജയം നേടി വിജയിച്ച ഫൗസിയക്ക്
പരീക്ഷ ഫലം വൈകിയതു കാരണം ഡി.എൽ എഡ് കോഴ്സിന് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
‘
ഈ വിഷയം സാക്ഷരത മിഷൻ റിസോഴ്സ് പേഴ്സൺ മുജീബ് താനാളൂർ മുഖേന കായിക സ്യുന്ന പക്ഷക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ ശ്രദ്ധയിൽ പെടുത്തി കായിക മന്ത്രി ഇടപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻക്കുട്ടി ഫൗസിയക്ക് ഡി.എൽ.എഡിന് പഠിക്കാൻ പ്രത്യേക അനുമതി നൽകുകയായിരുന്നു
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു
അനുമതി നൽകുന്നത്.
ഫൗസിയക്ക് ഇനി വീടിനടുത്തുള്ള ഒളവട്ടൂർ എച്ച്ഐ.ഒ ഐടി.ഇ ചേർന്ന് പഠിക്കാം
മന്ത്രിയുടെ വസതിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച്
മന്ത്രി വി. അബ്ദുറഹിമാൻ
ഫൗസിയക്ക് അനുമതി കൈമാറി
ചടങ്ങിൽ സാക്ഷാമിഷൻ ജില്ലാ കോഡിനേറ്റർ ദീപ ജയിംസ്, റിസോഴ്സ് പേഴ്സൺ മുജീബ് താനാളൂർ,
പ്ലസ് മാർക്ക് ഡയറക്ടർ ടി.എ.ജമാലുദ്ധീൻ സി.പി. ജംഷീദ് , എന്നിവർ പങ്കെടുത്തു
‘
സി.പി. മുഹമ്മദ് ഇൻഷൽ എന്നിവർ പങ്കെടുത്തു
ഫോട്ടോ അടിക്കുറിപ്പ്
സാക്ഷരതാ തുല്യതാ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഫൗസിയ വെള്ളക്കാടന് മന്ത്രി വി അബ്ദുറഹ്മാൻ തുടർ പഠനത്തിനുള്ള അനുമതി കൈമാറുന്നു
Leave a Reply