ബിഎം ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തിയായ കൊരട്ടി പടിഞ്ഞാറെ അങ്ങാടി റോഡിൻ്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു.
2022- 23 സാമ്പത്തിക വർഷത്തെ ആസ്തിവികസനപദ്ധതിയിൽ ഉൾപ്പെടുത്തി 93 ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തിനായി എം എൽ എ അനുവദിച്ചിരുന്നത്.
റോഡിൻ്റെ ഇരുവശങ്ങളിലും ടൈൽ വിരിച്ച് നടപ്പാതയും ഡ്രൈനേജും സൗകര്യവും ഒരുക്കിയിട്ടുള്ള പ്രവർത്തിയുടെ നിർവ്വഹണ ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനിയറിങ്ങ് വിഭാഗത്തിനായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യൻ, വാർഡ് അംഗം ചാക്കപ്പൻ പോൾ വെളിയത്ത് ഗ്രാമപഞ്ചായത്തംഗങ്ങളായ വർഗ്ഗീസ് തച്ചുപറമ്പിൽ, ഗ്രേസി സ്കറിയ, വർഗ്ഗീസ് പയ്യപ്പിള്ളി, ബിജോയ് പെരേപ്പാടൻ, കൊരട്ടി പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ട് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നല്കി
Leave a Reply