കൊടിഞ്ഞി ഫൈസൽ വധം ഒത്തു കളി ആർക്ക് വേണ്ടി. എസ്.ഡി.പി.ഐ

തിരൂരങ്ങാടി : കൊടിഞ്ഞി ഫൈസൽ വധം ഒത്തുകളി ആർക്ക് വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ കൊടിഞ്ഞി ഫാറൂഖ് നഗറിൽ പ്രതിഷേധ മാർച്ചും, പൊതുസമ്മേളനവും നടത്തി.

പൊതുസമ്മേളനം എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അഡ്വ: കെ.സി. നസീർ ഉത്ഘാടനം ചെയ്തു.

കേരളത്തിൽ സംഘ്പരിവാർ കലാപങ്ങൾക്ക് ഒത്ത് കളി നടത്തുന്നവരായി പിണറായി സർക്കാരും പോലീസും മാറുകയാണന്ന് അദ്ദേഹം പറഞ്ഞു.

കൊടിഞ്ഞി ഫൈസൽ കേസ് അട്ടിമറിക്കാൻ ഗൂഡ ശ്രമമാണ് നടക്കുന്നത്.

കുടുംബം ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെ ഇഷ്ടാനുസരണം പ്രോസിക്യൂഷനെ നിയമിക്കുകയും അദ്ധേഹം രാജിവെച്ചതും ഗവൺമെൻ്റിനെ നാണം കെടുത്തിയിരിക്കുകയാ
ണ്.

വർഷങ്ങൾക്ക് മുന്നെ എസ്.ഡി.പി.ഐ വിളിച്ച് പറയുന്നതാണ് സർക്കാർ,ആർ.എസ്.എസ് ബന്ധത്തെ കുറിച്ച്. ഇടതുപക്ഷ എംഎൽഎ അടക്കം വിളിച്ച് പറയുന്നതും അത് തന്നെയാണ്.

സംഘ്പരിവാറിനനുകൂലമായി ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കാൻ ഒരു എഡി.ജി.പി.ഐയെ തന്നെ നിയമിച്ചത് കേരളത്തിന് ഭൂഷണമല്ല.

ഫൈസലിൻ്റെ കേസിൽ നീതിയുക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായി പ്രക്ഷോഭങ്ങൾക്ക് നേതൃത്വ കൊടുക്കുമെന്നും അദ്ധേഹം പറഞ്ഞു.

തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, നൗഫൽ സി.പി,
ഫൈസൽപുളിക്കലകത്ത് എന്നിവർ സംസാരിച്ചു.

മണ്ഡലം നേതാക്കളായ ഉസ്മാൻ ഹാജി, വാസു . ടി ,സുലൈമാൻ,റിയാസ് ഗുരിക്കൾ, ഹബീബ് തിരൂരങ്ങാടി, സിദ്ധീഖ്,ജാഫർ നേതൃത്വ നൽകി.

Leave a Reply

Your email address will not be published.