കോഴിക്കോട്: നമ്മൾ മലയാളികൾ പാടി പുകഴ്ത്തിക്കൊണ്ടിരിക്കുന്ന ആവേജ്ജ്വല കഥാ പാത്രമാണ് ഇന്നും നങ്ങേലി. സവർണ കാപാലികർക്ക് മുന്നിലേക്ക് തൻ്റെ രണ്ടും മുലകളും അറുത്തിട്ടു കൊടുത്ത ധീര വനിത എന്ന നിലയിലാണ് മലയാളി ഇന്നും നങ്ങേലിയെ കൊണ്ടാടുന്നത്. എന്നാൽ ഇതൊരു കഥയായിരി ക്കാമെന്നും ഒരു ഒരു മനുഷ്യന് ഇത് ചെയ്യാൻ കഴിയില്ലാ എന്നുമൊക്കെയുള്ള മറുവാദങ്ങളുമുണ്ട്. എന്തൊക്കെ ആയാലും ഇറ്റലിയിലെ പഴയ ഒരു കഥയിൽ നിന്നാണോ നമ്മുടെ നങ്ങേലിക്കഥയും ജനിച്ചത്?
CE 231ല്‍ ഇറ്റലിയിലെ സിസിലിയിലാണ് അഗത പുണ്യവതി ജനിക്കുന്നത്. ക്രിസ്തുമതത്തിനെതിരായ പീഡനങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തിലാണ് ആ കാലഘട്ടത്തിലെ റോമന്‍ ഗവര്‍ണറായിരുന്ന ക്വിന്റിയാനസിനു അഗതിയില്‍ താല്പര്യം ജനിക്കുന്നത്. എന്നാല്‍ അഗത വിമുഖത കാണിച്ചതോടെ, കുപിതനായ ഗവര്‍ണര്‍ അവളുടെ രണ്ട് സ്തനങ്ങളും അരിഞ്ഞെടുത്തു. കേരളത്തിലെ വളരെ പ്രശസ്തമായ നങ്ങേലികഥ പോലെ രക്തം ഒലിക്കുന്ന സ്തനങ്ങളുമായി അവള്‍ വിശുദ്ധ പത്രോസിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു എന്നും, അത്ഭുതകരമായി പുതിയ രണ്ടു മുലകള്‍ മുളച്ചു വന്നു എന്നുമാണ് ഇറ്റലിയിലെ കഥ. (നമ്മുടെ നങ്ങേലിക്ക് മുല മുളച്ചില്ല. കാരണം ഇതൊരു വിപ്ലവ കഥയയായിരുന്നു) അറുത്തെടുത്ത മുലകളുമായി നില്‍ക്കുന്ന വിശുദ്ധയായിട്ടാണ് കത്തോലിക്കാ സഭ ഇന്നും അവരെ ചിത്രീകരിക്കുന്നത്. ആധുനിക യുഗത്തിലേക്ക് വരുമ്പോള്‍ പഴയ കഥ വിശ്വാസികള്‍ സ്വീകരിക്കാത്തതിനാല്‍ ഇപ്പോള്‍ സ്ഥാനാര്‍ബുദം സുഖപ്പെടാനുള്ള മധ്യസ്ഥയാണ് അഗത.
ഇത്തരത്തില്‍ കത്തോലിക്കാ സഭ നടത്തിവരുന്ന നൂറ്റാണ്ടുകളായുള്ള ഭക്തി വ്യവസായത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് പുണ്യാളന്മാര്‍. പഴയ ഈസോപ്പ് കഥകളെ അനുസ്മരിക്കും വിധമാണ്, പുണ്യാളന്മാരുടെ വിശുദ്ധ കഥകള്‍. വിശ്വാസം തന്നെ അന്ധവിശ്വാസമാകുമ്പോള്‍ പള്ളിയുടെ ഭണ്ഡാരത്തില്‍ കാശ് വീഴാന്‍ ഇനിയും എത്രയെത്ര വിശുദ്ധന്മാര്‍ ഉണ്ടായി വരും. ഇത്തരം മത തട്ടിപ്പുകളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുറന്നു കാണിക്കുകയാണ് അമേരിക്കന്‍ മലയാളിയും സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീകാട്ടില്‍. ഒക്ടോബര്‍ 12ന് കോഴിക്കോട് സ്വപ്‌ന നഗരിയില്‍ വച്ചു നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസ്-24 ലാണ് പ്രസ്തുത വിഷയത്തെ അധികരിച്ച് ജയിംസ് കൂരീക്കാട്ടില്‍ പ്രഭാഷണം നടത്തുന്നത്. ‘പെട്ടി നിറക്കുന്ന പുണ്യാളാ’ എന്നാണ് പ്രഭാഷണത്തിന്റെ ടൈറ്റിൽ. ദൈവങ്ങളെ മാത്രമല്ല പുണ്യാളൻമാരെ വരെ വച്ച് കാശടിക്കുന്നവരാണ് ക്രിസ്തീയ സഭകൾ’ പഴയതിന് മാർക്കറ്റില്ലെങ്കിൽ പുതിയ പുണ്യാളൻമാരെ വരെ സൃഷ്ടിക്കുന്ന അഭിനവ മതമേലാളൻമാരെയും സഭകളെയും തുറന്നു കാട്ടുന്നതായിരിക്കും ജയിംസ് കുരിക്കാട്ടിലിൻ്റെ പ്രഭാഷണം
Leave a Reply