കോഴിക്കോട്: .മത വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മതേതര അന്ധവിശ്വാസങ്ങളും സാമ്പത്തിക അന്ധവിശ്വാസങ്ങളും കീമോ ഫോബിയയും ഭീതിവ്യാപാരങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും നിര്‍ബാധം നടമാടുന്ന സാക്ഷര കേരളത്തിന് പുതിയ സന്ദേശവുമായി എസൻസ് ഗ്ലോബൽ ബ്രെയ്ൻ സർജറി. ഒക്ടോബർ 12 ന് കോഴിക്കോട് സ്വപ്ന നഗരിയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസ്-24 ൻ്റ പ്രചരണാർത്ഥമാണ് പരിപാടി.
വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങളുമായി സംവദിക്കുന്നതിനായി ‘ബ്രെയ്ന്‍ സര്‍ജറി’ എന്ന പരിപാടിയിലൂടെ എസൻസ് പ്രഭാഷകരെത്തും: പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പരിപാടിയാണിത്.
ആദ്യം മലപ്പുറം ജില്ലയിലെ തിരൂരിലാണ് ബ്രെയ്ന്‍ സര്‍ജറി നടക്കുന്നത്. സെപ്റ്റംബര്‍ 20ന് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ഹാളിനു മുന്നിലെ ഓപ്പണ്‍ സ്റ്റേജില്‍ വച്ചു നടക്കുന്ന പരിപാടി ‘ആയൂര്‍വേദത്തിന് സൈഡ് എഫക്റ്റുണ്ടോ?. എന്ന വിഷയമാണെടുക്കുന്നത്. പ്രമുഖ സ്വതന്ത്രചിന്തകനും ലൂസി ചാനല്‍ സ്ഥാപനകനുമായ ചന്ദ്രശേഖര്‍ രമേശും സ്വതന്ത്രചിന്തകന്‍ നിഷാദ് കൈപ്പള്ളിയുമാണ് പരിപാടിയില്‍ ജനങ്ങളുമായി സംവദിക്കുന്നത്. വൈകിട്ട് 5 മണി മുതല്‍ 7.30 വരെയാണ് തിരൂരിലെ പരിപാടി.
സെപ്റ്റംബര്‍ 21ന് മഞ്ചേരിയില്‍ നടക്കുന്ന പരിപാടിയുടെ വിഷയം ‘പ്രാര്‍ത്ഥന ആശ്വാസമോ’ എന്നതാണ്. മഞ്ചേരി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി. 5 മുതല്‍ 7.30 വരെ നടക്കുന്ന പരിപാടിയിലും ചന്ദ്രശേഖര്‍ രമേശും നിഷാദ് കൈപ്പള്ളിയുമാണ് പങ്കെടുക്കുന്നത്.
സെപ്റ്റംബര്‍ 22 ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചു നടക്കുന്ന പരിപാടിയുടെ വിഷയം മനുഷ്യൻ പ്രപഞ്ചത്തിന് സൃഷ്ടാവുണ്ടോ?
എന്നതാണ് ചന്ദ്രശേഖര്‍ രമേശ്, ആരിഫ് ഹുസൈന്‍ തെരുവത്ത്, നിഷാദ് കൈപ്പള്ളി എന്നിവരാണ് രാമനാട്ടുകരയിലെ പരിപാടിയില്‍ ജനങ്ങളുമായി സംവദിക്കുന്നത്. അന്ന് വൈകിട്ട് നാലു മണി മുതല്‍ ആറു വരെ കോഴിക്കോട് മാനാഞ്ചിറ എസ്‌കെ പൊറ്റക്കാട് ജങ്ഷനില്‍ നടക്കുന്ന പരിപാടിയുടെ വിഷയം ‘ ഹോമിയോപ്പതി തട്ടിപ്പോ’? എന്നതാണ്. മേല്‍പ്പറഞ്ഞ മൂവരും തന്നെയാണ് ഇവിടെയും ജനങ്ങളുമായി സംവദിക്കുന്നത്. അന്നു വൈകിട്ട് ഏഴു മുതല്‍ ഒമ്പതു മണി വരെ നടക്കുന്ന സമാപന പരിപാടി കോഴിക്കോട് ബീച്ചില്‍ വച്ചാണ്. ദൈവം അന്ധവിശ്വാസമോ? എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടിയിലും മൂവരും തന്നെയാണ് ജനങ്ങളോട് സംവദിക്കുന്നത്.
Leave a Reply