ബൈത്തു റഹ്മ സമർപ്പിച്ചു

തിരുന്നാവായ : തിരുന്നാവായ
പഞ്ചായത്ത് ഇരുപതാം വാർഡ് വൈരങ്കോട് മുസ്ലീം ലീഗ് കമ്മറ്റി യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പല്ലാർ റിലീഫ്
സെല്ലിൻ്റെ (പാർക് ) സഹകരണത്തോെടെ വൈരങ്കോട് –
കൊച്ചിക്കോടുള്ള കുടുംബത്തിന്
നിർമ്മിച്ചു നൽകിയ
ബൈത്തു റഹ്മ സമർപ്പിച്ചു. പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പാർക്ക് സീനിയർ
വൈസ് പ്രസിഡൻ്റ് ഇ.കെ. അസീസ് അധ്യക്ഷത വഹിച്ചു.കുറുക്കോളി മൊയ്തീൻ എം എൽ എ മുഖ്യാതിഥിയായിരിരുന്നു. തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
വെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നടത്തി. ബൈത്തു റഹ്മക്ക് സൗജന്യമായ ഭൂമി നൽകിയ
ചോലകുണ്ടൻ ബാവ ഹാജിയെ ചടങ്ങിൽ അനുമോദിച്ചു.

തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ ആയപ്പള്ളി , തിരൂർ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉണ്ണി
വൈരങ്കോട്, ഫക്കറുദ്ധീൻ കൊട്ടാരത്ത്, മുസ്ലിം ലീഗ് തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. കുഞ്ഞാലി, അൽ
ഐൻ കെ എം സി സി സംസ്ഥാന
വൈസ് പ്രസിഡൻ് ഇ.കെ. ബക്കർ , വടക്കേ പല്ലാർ മഹല്ല് ജനറൽ സെക്രട്ടറി എം.കെ. ബാവഹാജി, ഖത്തീബ് ജാബിർ അഹ്സനി, അസൈനാർ വെളക്കാടത്ത് ,
കെ.പി. സലാം ഹാജി, അലി മണ്ണന്തറ, ബക്കർ അമരിയിൽ, പി. ബീരാൻ, സിദ്ധിഖ് കല്ലുങ്ങൽ, ജലീൽ
തൊട്ടി വിളപ്പിൽ, ജാഫർ ആയപ്പള്ളി, എം.പി.ഹൈദരലി നദ് വി , എം.പി. ഹബീബ്, ഇ.കെ. ഗഫൂർ, കെ. ആനന്ദൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ:
വൈരങ്കോട് മുസ്ലിം ലീഗ് കമ്മറ്റി പല്ലാർ റിലീഫ് സെല്ലിൻ്റെ സഹകരണ
ത്തോടെ നിർമ്മിച്ച ബൈത്തു റഹ്മയുടെ താക്കോൽ
പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ കൈമാറുന്നു

Leave a Reply

Your email address will not be published.