മലപ്പുറത്ത് പോലീസിൽ അടിമുടി സ്ഥലം മാറ്റം

മലപ്പുറം എസ്‌ പി. എസ് ശശിധരനെ മാറ്റി. പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി. മലപ്പുറത്ത് DYSP മുതൽ സ്ഥലം മാറ്റം. താനൂർ DYSP വി വി ബെന്നിയെ കോഴിക്കോട് റൂറലിലേക്കും സ്ഥലം മാറ്റി. DYSP റാങ്കിലുള്ള ഉദ്യോഗസ്ഥരെയും മാറ്റിട്ടുണ്ട് താനുന്നയിച്ച ആരോപണങ്ങൾക്കുപിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ സസ്‌പെൻഷൻ ചെയ്തപ്പോൾ ‘വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’ എന്നാണ് അൻവർ പോസ്റ്റിട്ടത്.

അതേസമയം എസ്‌ പി എസ് ശശിധരനെ വിമർശിച്ചതിന് മാപ്പ് പറയില്ലെന്ന് പി വി അൻവർ എംഎൽഎ നേരത്തെ പറഞ്ഞിരുന്നു. ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’ സമൂഹമാധ്യമത്തിൽ അൻവർ പരിഹസിച്ചു. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published.