മലപ്പുറം : ഉന്നതരായ പോലീസ് ഓഫീസർമാർക്കെതിരെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ കുറ്റക്കാരായ മുഴുവൻ പോലീസ് ഓഫീസർമാരെയും സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും, അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, പീഡനവീരന്മാരെ സംരക്ഷിക്കുന്ന പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ട്കൊണ്ട് വിമൻ ഇന്ത്യ മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സ്ത്രീ രോഷം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം ഐ ഇർഷാന ടീച്ചർ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് ലൈലാ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി ജാസ്മിൻ എടരിക്കോട്,ജില്ലാ സെക്രട്ടറി ആരിഫ വേങ്ങര എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കെ ആർ ടി സി പരിസരത്ത് സമാപിച്ചു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആസിയ തിരൂരങ്ങാടി, റജീന പൊന്നാനി, അഷിദ തിരൂർ എന്നിവർ നേതൃത്വം നൽകി.
മലപ്പുറത്ത് വിമൻ ഇന്ത്യ മൂവ്മെന്റ് സംഘടിപ്പിച്ച സ്ത്രീരോഷം സംസ്ഥാന ജനറൽ സെക്രട്ടറി എം ഐ ഇർഷാന ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
Leave a Reply