തൃശൂർ: എസൻസ് ഗ്ലോബൽ ഫ്രീ തിങ്കർ അവാർഡ് ചന്ദ്രശേഖർ രമേഷിന്. യങ് ഫ്രീ തിങ്കർ അവാർഡ് മാധ്യമ പ്രവർത്തകനും സ്വതന്ത്ര ചിന്തകനുമായ ഒ.കെ സജിതിനും ഇവൻ്റ് കോൺട്രാക്ടർ കബീർ മൂന്നയ്ക്കുമാണ് പ്രഖ്യാപിച്ചത്. അവാർഡ് ഒക്ടോബർ 12 ന് കോഴിക്കോട് ലിറ്റ്മസ് വേദിയിൽ വച്ച് സമ്മാനിക്കും
LUCY ചാനൽ അവതാരകനും അറിയപ്പെടുന്ന സ്വതന്ത്രചിന്ത പ്രഭാഷകനുമാണ് ചന്ദ്രശേഖർ രമേശ്. എസെൻസ് മെഡാലിയനും 25000 രൂപയുമാണ് സമ്മാനം. ആർട്ടിക്കിൾ 51 A(h) ന്റെ സന്ദേശം ഉൾകൊണ്ട് കേരള സമൂഹത്തിൽ ശാസ്ത്രവും സ്വതന്ത്രചിന്തയും പ്രചരിപ്പിച്ചതിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. സ്വതന്ത്രചിന്താ രംഗത്ത് തിരശ്ശീലയ്ക്ക് പിന്നിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന, സംഘാടക തലത്തിൽ പ്രവർത്തിക്കുന്ന രണ്ട് പേരാണ് സജിത്തും കബീർ മുന്നയും ‘
25000രൂപയുടെ കാഷ് അവാർഡും എസെൻസ് മെഡാലിയനുമാണ് ഇരുവർക്കും സമ്മാനം.
Leave a Reply