തിരൂർ:അശാസ്ത്രീയമായ നിയമങ്ങളും, നികുതികളും നടപ്പാക്കി കോർപ്പറേറ്റ് മേഖലയെ സംരക്ഷിക്കാൻ ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേരള സർക്കാറിന്റെ നയങ്ങൾ മാറ്റണമെന്ന് കേരള വ്യാപാരി – വ്യവസായി ഏകോപനസമിതി തിരൂർ നിയോജകമണ്ഡലം വാർഷിക ജനറൽ ബോഡിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സാമ്പത്തിക മാന്ദ്യത്തിൽ വൻ പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ കേരളത്തെ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട്
പി. പി അബ്ദുൽ റഹ് മാൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വ്യാപാരികൾക്കായി നടപ്പാക്കുന്ന വൈബ് പദ്ധതി ജനറൽ സെക്രട്ടറി എം കുഞ്ഞഹമ്മദ് വിശദീകരിച്ചു.
വൈസ് പ്രസിഡൻറ് പി.എ. ബാവ സെക്രട്ടറി മണി വളാഞ്ചേരി, ഇല്യാസ് പുത്തനത്താണി ,പി എ റഷീദ്, സി അബ്ദുല്ല, സമദ് പ്ലസൻ്റ്, മെട്രോ അസ്ലാം പ്രസംഗിച്ചു.
Leave a Reply