തിരൂർ : തിരൂർ താലൂക്ക് കുടുംബശ്രീ സംരംഭകരും എംഎസ്എംഇ യും സംയുക്തമായി ഓണംമഹാവിപണനമേളയും കർഷകരെ ആദരിക്കലും തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ നിർവഹിച്ചു, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത് അധ്യക്ഷത വഹിച്ചു . ചെയർമാൻ കെകെ റസാക്ക് ഹാജി സ്വാഗതവും കൺവീനർ കെസി അബ്ദുള്ള പദ്ധതി വിശദീകരണവും കർഷകരായ റാബിയ ഊരോത്തിയിൽ, രാജു അന്നാര , രജൂൽ തയ്യിൽ അലിൻ തിരൂർ എന്നിവരര എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു , കുടുംബശ്രീ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വാർഡ് കൗൺസിലർ നന്ദൻ മാസ്റ്റാർ നിർവ്വഹിച്ചു . ചടങ്ങിൽ പി സൈതാലിഹാജി, കെപി സാജു , ഉഷ , വിവി വിശ്വനാഥൻ മംഗലം എന്നിവർ ആശംസകൾ അർപ്പിച്ചു . സുധി ഗാന്ധി ഗ്രാമം നന്ദി പറഞ്ഞു. മേള രാവിലെ 10 മണി മുതൽ രാത്രി 8 വരെ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു
Leave a Reply