താക്കീതായി യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച്
കൽപകഞ്ചേരി: സിപിഎം-ആർഎസ്എസ് വിടുപണി ചെയ്യുന്നവരായി പോലീസ് മാറിയെന്നും ലോക ശ്രദ്ധ പിടിച്ചു പറ്റിയ പോലീസ് ഡിപ്പാർട്ട്മെൻ്റിനെ സൽപേരിന് കളങ്കം വരുത്തിയ എല്ലാവരെയും പിടിച്ച് പുറത്താക്കണമെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് നോക്കാൻ അറിയില്ലെങ്കിൽ രാജി വെക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് തിരൂർ മണ്ഡലം യൂത്ത് ലീഗ് കൽപകഞ്ചേരി പോലീസ് സ്റ്റേഷനിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് എപി സബാഹ് അധ്യക്ഷത വഹിച്ചു. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് സ്റ്റേഷൻ മുന്നിൽ പോലീസ് തടഞ്ഞു. പ്രവർത്തകർ റോഡിൽ ഇരുന്നും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ, യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ. വി.കെ ഫൈസൽ ബാബു ,ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് പി സൈദലവി മാസ്റ്റർ ,മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കരീം കോട്ടയിൽ, ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ,
എം.പി മുഹമ്മദ് കോയ,സലാം ആതവനാട് ,മൻസൂർ പുല്ലൂർ,കെ.കെ റിയാസ് എന്നിവർ പ്രസംഗിച്ചു.
പി.സി ഇസ്ഹാഖ് ,കുഞ്ഞാവ ആതവനാട് ,
മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ,പാറയിൽ അലി ,എ പി ആസാദ്,മുസ്തഫ മുതുവാട്ടിൽ ,ലത്തീഫ് പള്ളത്ത് ,എം കെ ഖാലിദ് ,പി സി അഷ്‌റഫ് ,റിയാസ് കെ പി ,ജാസിർ പുത്തനത്താണി ,അഫ്സൽ മയ്യേരി,ഹംസ കോന്നല്ലൂർ ,റിയാസ് ബാബു കളരിക്കൽ,ജാഫർ തണ്ണീർച്ചാൽ ,അൻസാർ പി ,ജൗഹർ കുറുക്കോളി ,റഷീദ് കന്മനം ,എ പി ഷുഹൈബ് ,താജുദ്ധീൻ പല്ലാർ ,അൻവർ പാറയിൽ ,സി എം ടി ഫാസിൽ ,ഷംസു മുഴങ്ങാണി ,അജ്മൽ തൂവക്കാട് ,മുസ്തഫ കൽപകഞ്ചേരി ,അർഷാദ് ടി ,ടി ഇ അബൂബക്കർ ,സിറാജ് എം ,ആഷിഖ് കുന്നേക്കാട്ട് എന്നിവർ നേതൃത്വം നൽകി.
Leave a Reply