താനാളൂർ : സർക്കാർ പോലീസ് ക്രിമിനൽ വാഴ്ചക്കെതിരെ താനാളൂരിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിലുടനീളം ആഭ്യന്തര വകുപ്പിനെതിരെ മുദ്രാവാക്യമുയർന്നു. പ്രകടനം താനാളൂർ അങ്ങാടിയിൽ നിന്ന് തുടങ്ങി ചുങ്കം വഴി ജംഗ്ഷനിൽ സമാപിച്ചു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട ക്രമ സമാധാന പാലകർ പരാതിക്കാരെ ചൂഷണം ചെയ്യുന്നത് സാമൂഹ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിഷേധ പ്രകടനം അഭിപ്രായപ്പെട്ടു. സംരക്ഷകർ വേട്ടക്കാരുടെ യൂണിഫോം അണിഞ്ഞതിൽ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും പ്രകടനം വിലയിരുത്തി .
കെ എൻ മുത്തു കോയ തങ്ങൾ, ടി പി എം മുഹ്സിൻ ബാബു, പി അബ്ദുൽ കരീം, യു നാസർ മാസ്റ്റർ, ബഷീർ പാലപ്പെട്ടി,വി ആരിഫ്, ടി പി റസാഖ് , ചാത്തേരി സുലൈമാൻ, പി അഷ്‌റഫ്, ഉവൈസ് കുണ്ടുങ്ങൾ, കെ മുഫീദ്, കാസിം മുള്ളമ്മടക്കൽ, പി അയ്യൂബ്, അബ്ദുറഹിമാൻ ഹാജി, കെ എൻ എസ് തങ്ങൾ, റിയാസ് കൂറമ്പത്ത്, വി അബ്ദുൽ ബാരി തുടങ്ങിയവർ നേതൃത്വം നൽകി
ഫോട്ടോ : താനാളൂരിൽ സർക്കാർ പോലീസ് ക്രിമിനൽ വാഴ്ചക്കെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ പ്രകടനം.
Leave a Reply