പാഴ്സൽ മയക്കുമരുന്നിനെതിരെ എക്സൈസ് വകുപ്പ്

ഓണാഘോഷത്തോടനുബന്ധിച്ചു അന്യദേശങ്ങളിൽ നിന്നും പാർസൽ രൂപത്തിലുള്ള മയക്കുമരുന്നിന്റെ വിതരണം തടയാൻ പരിശോധന കർശനനമാക്കി തിരുരങ്ങാടി എക്‌സൈസ്.

തിരുരങ്ങാടി എക്‌സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ മലപ്പുറം ഡോഗ് സ്‌ക്വാഡ്, എക്‌സൈസ് റേഞ്ച് പരപ്പനങ്ങാടി എന്നിവരുമായി ചേർന്ന് പരപ്പനങ്ങാടി, ചെമ്മാട്, തിരുരങ്ങാടി എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാർസൽ വിതരണകേന്ദ്രങ്ങളിൻ പോലീസ് നായ “ലൈക്ക” യുമായി പരിശോധന നടത്തി.

പാർസൽ കേന്ദ്രങ്ങൾ കൂടാതെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ RPF ന്റെ സഹായത്തോടെ യാത്രക്കാരുടെ ലഗേജ് പരിശോധനയും നടത്തി.

Leave a Reply

Your email address will not be published.