തൃശൂർ കമ്മീഷണർ പങ്കു വച്ചത്.
സാർ ഞാൻ പോട്ടോർ ഭാഗത്തുനിന്നാണ് വിളിക്കുന്നത് എൻെറ അയൽപക്കത്തെ ഒരു വീട്ടിലുള്ളവർ മുംബൈയിലേക്ക് പോയിരിക്കുകയാണ് ഇപ്പോൾ അവിടെ ആരോ ഉള്ളതായി സംശയമുണ്ട്. എത്രയും പെട്ടന്ന് വരണം സാർ
രാത്രി ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞതോടെയാണ് വിയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരാൾ വിളിച്ചുപറഞ്ഞത്.
ഉടൻതന്നെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പട്രോളിങ്ങ് ഓഫീസറായ സബ് ഇൻസ്പെക്ടർ കെ എസ് ജയനെ സ്റ്റേഷനിൽ നിന്നും ഇക്കാര്യം വിളിച്ച് അറിയിക്കുകയും ചെയ്തു. പട്രോളിങ്ങ് ലൊക്കേഷൻ ദൂരത്തായതിനാൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരായ സജി അനീഷ് എന്നിവരോട് എത്രയും പെട്ടന്ന് സ്ഥലത്ത് എത്തുന്നതിനായി അറിയിച്ച് സബ് ഇൻസ്പെ്ക്ടർ ജയൻ വേഗം സംഭവസ്ഥലത്തേക്ക് തിരിച്ചു.
സ്ഥലത്തെത്തിയ സജി അനീഷ് എന്നിവർ പാത്തും പതുങ്ങിയും വീടിനു സമീപമെത്തി. വീടിനുള്ളിൽ ആരോ ഉണ്ടെന്ന കാര്യം അവർ ഉറപ്പിച്ചു. രണ്ടു നിലയുള്ള വലിയ വീട് ചെറിയ വെളിച്ചത്തിൽ എന്തോ കുത്തിതുറക്കുന്ന ശബ്ദവും കേൾക്കുന്നുണ്ട് അവർ വീടിനുള്ളിലേക്ക് കയറാനുള്ള വഴികൾ കണ്ടെത്തുന്നതിനിടയിൽ സബ് ഇൻസ്പെകടർ ജയനും മറ്റു പോലീസുകാരും സ്ഥലത്തെത്തി. അവരും പ്രദേശത്തെ രണ്ടുമൂന്നുപേരും കൂടി വീട്ടിലേക്ക് ശബ്ദമുണ്ടാക്കാതെ കയറാൻ ശ്രമിച്ചു. ഒരു കോണിയിലൂടെ മുകൾവശത്തെ ചെറിയൊരു പഴുതിലൂടെ അകത്തേക്ക് കടക്കുന്നതിനുമുൻപേ അകത്ത് വെളിച്ചവും ശബ്ദവും നിലച്ചു. പുറത്ത് ആരോ വളഞ്ഞിട്ടുണ്ടെന്ന് അകത്തുള്ള ആൾക്ക് മനസ്സിലായി. ഏറെ അപകടം നിറഞ്ഞ സാഹചര്യത്തിൽ സബ് ഇൻസ്പെ്കടർ ജയനും സംഘവും വീടിനുള്ളലേക്ക് ഏറെ പ്രയാസപെട്ട് ശബ്ദമുണ്ടാക്കാതെ കടന്നുപറ്റി ഇരുട്ടിൽ ഗോവണിക്കു താഴെ പതുങ്ങിയിരിക്കുന്ന ആളെ പിടികൂടുകയും ചെയ്തു.
മോഷണം ലക്ഷ്യമാക്കി എത്തിയതായിരുന്ന പശ്ചിമബംഗാൾ സ്വദേശിയായ ജിയാറൂൾ എന്ന മുപ്പത്തിനാലുകാരൻ. വെളിച്ചമില്ലാത്ത പൂട്ടിയിട്ട വീടുകണ്ട് മോഷ്ടിക്കാൻ കയറുകയായിരുന്നു. മോഷ്ടാവിൽ നിന്നും വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും പൂജകൾക്ക് ഉപയോഗിക്കുന്ന മറ്റു സാമഗ്രികളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
Leave a Reply