തിരൂർ ജില്ലാ ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു.
നടുവേദന ചികിത്സയിലും പ്രതിരോധത്തിലും ഫിസിയോ തെറാപ്പിയുടെ പ്രാധാന്യം എന്നതായിരുന്നു പരിപാടിയുടെ മുഖ്യ വിഷയം. ലോക ഫിസിയോ തെറാപ്പി ദിന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സൂപ്രണ്ട് ഡോ ശെൽവരാജ് നിർവ്വഹിച്ചു. ഡോ അയിഷ അദ്ധ്യക്ഷ്യം വഹിച്ചു. ആശുപത്രി HMC മെമ്പർ ശ്രീ കുഞ്ഞുട്ടി, ശ്രീ സെയ്ത് മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ അയിഷ നടുവേദനയിലെ മെഡിക്കൽ ചികിത്സയെക്കുറിച്ചും, ഫിസിയോതെറാപ്പിസ്റ്റ് ശ്രീ ദീപു എസ് ചന്ദ്രൻ നടുവേദനയുടെ പ്രതിരോധം ഫിസിയോ തെറാപ്പിയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയും ക്ളാസ്സുകൾ എടുത്തു. ഫിസിയോതെറാപ്പിസ്റ്റ് ശ്രീമതി ഷബാന സ്വാഗതവും,ശ്രി അർജുൻ നന്ദിയും പറഞ്ഞു.
Leave a Reply