മോറിസ് കോയിൻ തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ

1,200 കോടിയുടെ മോറിസ് കോയിൻ
തട്ടിപ്പ് കേസിൽ ഒരാളെ ക്രൈം ബ്രാഞ്ച് മലപ്പുറം യൂണിറ്റ് അറസ്റ്റുചെയ്തു. മലപ്പുറം ഒതുക്കുങ്ങൽ ചക്കരത്തൊടി സി.ടി. ഹംസ(45)യെയാണ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.എ. ബോസ് അറസ്റ്റുചെയ്തത്. 2020-ൽ പൂക്കോട്ടുംപാടത്താണ് മോറിസ് കോയിൻ തട്ടിപ്പ് നടന്നത്. 2021-ലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

കേസിലെ ഒന്നാംപ്രതി നിഷാദ് വിദേശത്ത് ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഹംസ നിരവധി ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ച് കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ഈ തുക നിഷാദിനു അയച്ചുകൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി. കേസിലെ എട്ടാംപ്രതിയാണ് ഹംസ. ഏഴുപേരെ ഇതുവരെ അറസ്റ്റുചെയ്തു. ഹംസയെ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി 14 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published.