തിരൂർ : അക്ഷരങ്ങളുടെയും അറിവിൻ്റെയും വെളിച്ചത്തിലേക്ക് നമ്മെ നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകരെ ഓർക്കാനും അവരുടെ സേവനങ്ങൾക്ക് നന്ദി പറയാന്നും വേണ്ടിയാണ് നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) സപ്റ്റംബർ 5 അധ്യാപക ദിനം ആചരിച്ചത് .
തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപിക കെ പ്രകാശിനിയെ നെറ്റ്‌വ വനിതാ മെംബർ സീനത്ത് റസാക്ക് ഷാൾ അണിയിച്ച് ആദരിച്ചു. മറ്റു എല്ലാ അധ്യാപികമാർക്ക് റോസാപ്പൂ നൽകി ആദരിക്കുകയും ചെയ്തു. കൂടാതെ ക്ലാസ്സ്റൂംമിലേക്ക് രണ്ട് സീലിംഗ് ഫാൻ നൽകുകയും ചെയ്തു.
ആശംസകൾ അർപ്പിച്ചു കൊണ്ട് നെറ്റ്‌വ എക്സിക്കുട്ടീവ് മെംമ്പർ മാരായ വിപി ഗോപാലൻ, ഇവി കുത്തുബുദ്ധീൻ, എം മമ്മി കുട്ടി, വിപി ശശികുമാർ , പാറയിൽ മാനുപ്പ എന്നിവർ സംസാരിച്ചു. അധ്യാപികമാരായ എൻഎം സാബിറ, കെപി റാഷിദ, കെടി ഫിർദൗസ്, ആർ അശ്വതി, ആദിര സുരേഷ് , ടിപി നിവില, പി റിസ് വാന, എസ്ജി പ്രേമ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Leave a Reply