ദേശീയ അധ്യാപക ദിനാഘോഷത്തിൻ്റെ ഭാഗമായി തിരൂർ സാംസ്കാരിക വേദി വെട്ടം പി.കെ. അബ്ദുൾ ജബ്ബാർ മാസ്റ്ററെ ആദരിച്ചു. ആലത്തിയൂർ കെ. എച്ച്. എം എച്ച് എസ് സ്കൂളിൽ 24 വർഷം അധ്യാപകനായും 6 വർഷം പ്രധാനാധ്യാപകനായും 5 വർഷക്കാലം വെട്ടം ഗ്രാമ പഞ്ചായത്ത് അംഗമായും സ്തുത്യർഹമായ സേവനം ചെയ്ത പി.കെ. അബ്ദുൾ ജബ്ബാർ മാസ്റ്റർ പൊതുരംഗത്ത് എല്ലാ മേഖലകളിലും നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ്. തിരൂർ സാംസ്കാരിക വേദിയുടെ ഉപഹാരം പി.പി. അബ്ദുള്ള ജബ്ബാർ മാസ്റ്റർക്ക് സമ്മാനിച്ചു. റസാഖ് ആലത്തിയൂർ പൊന്നാട അണിയിച്ചു. തിരൂർ സാംസ്കാരിക വേദി പ്രസിഡണ്ട് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഇ.കെ. മുഹ്തസിം ബില്ലാഹ്, കെ.എം. നൗഫൽ , നൗഷാദ് അന്നാര , കരീം വെട്ടം , ആലത്തിയൂർ കെ. എച്ച്.എം എച്ച് എസ് സ്കൂളിലെ പി.ടി.എ പ്രസിഡൻ്റ് ടി.എൻ ഷാജി, ടി.പി റഷീദ് , ടി.പി . സുബൈർ , പി.കെ. ബഷീർ , പി.പി. ജാബിർ പ്രസംഗിച്ചു. പി.കെ. അബ്ദുൾ ജബ്ബാർ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. ഫോട്ടോ അടിക്കുറിപ്പ്: ദേശീയ അധ്യാപക ദിനത്തിൽ തിരൂർ സാംസ്കാരിക വേദിയുടെ ഉപഹാം വെട്ടം പി.കെ. അബ്ദുൾ ജബ്ബാർ മാസ്റ്റർക്ക് പി.പി. അബ്ദുള്ള നൽകുന്നു.
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി

Leave a Reply