അധ്യാപകദിനാഘോഷം

ദേശീയ അധ്യാപക ദിനത്തിൻെ ഭാഗമായി തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂളിൽ കനറാ ബാങ്ക് വൈലത്തൂർ ശാഖ അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. കനറാ ബാങ്ക് മാനേജർ ജിജിത്ത് , സീനിയർ മാനേജർ ശൈസി എന്നിവർ ഉപഹാരം നൽകി. സ്റ്റാഫ് സെക്രട്ടറി പി.സി. സജികുമാർ ആദ്ധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപിക വി.പി. മീര മോൾ അധ്യാപക ദിന സന്ദേശം നൽകി. എം.എ. റഫീഖ് , പി മായാദേവി , കെ.പി. രജനി, എൻ. ഷഹീദാബാൻ എന്നിവർ പ്രസംഗിച്ചു. കനറാ ബാങ്ക് വകയായി എല്ലാ കുട്ടികൾക്കും മിഠായി വിതരണം ചെയ്തു. ഫോട്ടോ അടിക്കുറിപ്പ്. ദേശീയ അധ്യാപക ദിനത്തിൻ്റെ ഭാഗമായി തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂൾ പ്രധാനാധ്യാപിക വി.പി. മീര മോൾ ടീച്ചർക്ക് കനറാ ബാങ്ക് മാനേജർ ശൈസി ഉപഹാരം നൽകുന്നു.

Leave a Reply

Your email address will not be published.