ചങ്ങനാശേരി: ക്ഷേത്രത്തിലെ കോളാമ്പി ഉപയോഗിച്ചുള്ള ഭക്തിഗാന പ്രസരണത്തിനെതിരെ പോലീസിൽ പരാതി നൽകിയതിന് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനും അധ്യാപകനുമായ സി രവിചന്ദ്രനെതിരെ ക്ഷേത്ര വിശ്വാസികളുടെ ഭീഷണി. പൊരിക്കൽ മുല്ലവേലി ക്ഷേത്രത്തിലെ വിശ്വാസികളാണ് സി രവിചന്ദ്രന്‍ എതിരെ ഭീഷണിയുമായി രംഗത്തുള്ളത്. ക്ഷേത്രാഘോഷ പരിപാടിയിൽ ഉപയോഗിച്ച കോളാമ്പി പോലുള്ള ശബ്ദ ഉപകരണങ്ങൾ ഹൈക്കോടതി നിരോധിച്ചതാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സി രവിചന്ദ്രൻ പോലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് പോലീസ് എത്തി രവിചന്ദ്രന്റെ വീടിന് നേർക്കുള്ള കോളാമ്പി അഴിപ്പിച്ചു വച്ച് വിഷയം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ സുപ്രീംകോടതി നിരോധിച്ച ഉപകരണം ക്ഷേത്രത്തിൽ ഒരിടത്തും വെക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് രവിചന്ദ്രൻ വീണ്ടും പരാതി നൽകി എന്നാണ് വിശ്വാസികൾ പറയുന്നത്.
നിയമം പാലിക്കാൻ കഴിയില്ലെന്നും ഇതൊക്കെ നാട്ടുനടപ്പാണെന്നും ഇതൊക്കെ അഡ്ജസ്റ്റ് ചെയ്ത് പോകണം എന്നാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. ആവശ്യമെങ്കിൽ ഹിന്ദു ഐക്യവേദി പ്രവർത്തകരെ ഉൾപ്പെടുത്തി സി രവിചന്ദ്രന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ ഭീഷണി.
FlashNews:
രണ്ടത്താണിതഹ്ഫീദുൽ ഖുർആൻപ്രഥമ സനദ് ദാനം
റിഫയുടെ മരണം: സമഗ്രാന്വേഷണം നടത്തണം
മെഗാ*മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കേന്ദ്ര ബജറ്റ് നിരാശാജനകവും അപകടകരവും” : പ്രവാസി വെൽഫെയർ
അശൈഖ് സൈനുദ്ദീൻ മഖ്ദൂം 518 -ാം ആണ്ടുനേർച്ച പൊന്നാനിയിൽ ഫെബ്രുവരി 12 ന്
പൈലറ്റ് മറിയം ജുമാനയും കുടുംബവും ഉംറ നിർവഹിക്കാനെത്തി
കേരളത്തോട് പുച്ഛം
സ്വര്‍ണവില കുറഞ്ഞു
വഖഫ് ബില്‍ മുസ്ലിം വംശഹത്യാഅജണ്ടയുടെ ഭാഗം.പിന്‍വലിക്കണം
രമണി ( 72 )നിര്യാതയായി
ഹിന്ദി ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം
സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിൻവലിക്കണം പി ഡി പി
കോട്ടിലത്തറ-ഏഴൂർ പാലം എട്ടുമാസത്തിനകം പൂർത്തീകരിക്കും
ദർസിൻ്റെ നാൽപ്പതാം വാർഷികം സമാപിച്ചു
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്:പ്രതിപക്ഷ നേതാവ് കള്ളം പ്രചരിപ്പിക്കുന്നു
നസീമ (51) നിര്യാതയായി
ജെ.സി.ഐ തിരൂരിൻ്റെ 2025 ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
നാസർ പൊന്നാനിയെ കേളി ആദരിച്ചു
ചേരുരാൽ സ്കൂളിൽ ബഡ്ഡിംഗ് റെറ്റേഴ്സ് ശില്പശാല
പ്രാദേശികം
കോളാമ്പിക്കെതിരെ പരാതി നൽകിയതിന് സി രവിചന്ദ്രനെതിരെ ഭീഷണി
September 4, 2024September 4, 2024
Leave a Reply