തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിവരണം ചെയ്യാത്തതിനെ തുടർന്നാണ് നടപടിയെന്ന് എസ്.ടി.യു
കോട്ടക്കൽ: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിൽ റവന്യൂ വകുപ്പ് അധികാരികളുടെ പരിശോധന. പിരിഞ്ഞുപോയ 49 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നൽകാത്തതിനെ തുടർന്ന് നേരത്തെ ഡെപ്യൂട്ടി ലേബർ കമ്മീഷണർക്ക് (ഡി.എൽ. സി ) പാലക്കാട് യൂനിയനുകളും, തൊഴിലാളികളും പരാതി നൽകിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം ഗ്രാറ്റുവിറ്റി നൽകാൻ മാനേജ്മെന്റിനോട് നിർദ്ദേശിച്ചിട്ടും മാനേജ്മെൻറ് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തിരുന്നില്ല. തുടർന്നാണ് ഗ്രാറ്റിവിറ്റി നിയമത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ റിക്കവറി നിർദ്ദേശിച്ചതിനെ തുടർന്നാണ് റവന്യൂ അധികാരികൾ മില്ലിൽ പരിശോധന നടത്തിയത്. റവന്യൂ റിക്കവറിക്കെതിരെ മാനേജ്മെൻറ് കഴിഞ്ഞ മൂന്നുമാസം മുമ്പ് ഹൈക്കോടതിയെ സമീപിച്ച് റവന്യൂ റിക്കവറി തടയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആനുകൂല്യങ്ങൾ 12 ഘടുക്കളായി നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചിരുന്നത്. ആയതിന്റെ ഒന്നാം ഘടു അടവാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിട്ടും മാനേജ്മെൻറ് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തില്ല. കമ്പനിയുടെ ഭൂമി വില്പന നടത്തി 49 തൊഴിലാളികൾക്ക് നൽകേണ്ട ഒന്നരക്കോടി രൂപ വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് റവന്യൂ അധികാരുടെ പരിശോധന.നിലവിൽ 130 ഓളം തൊഴിലാളികൾക്ക് മൂന്നരക്കോടി രൂപ ഗ്രാറ്റിവിറ്റി വിതരണം ചെയ്യാനുണ്ട്. ബാക്കി തൊഴിലാളികളുടെ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. മൂന്ന് ദിവസത്തിനകം ഭൂമിയുടെ കാടുകൾ വെട്ടിത്തെളിച്ച് അളവ് ക്രമീകരിച്ച് സ്ഥലം നിർണയിക്കുമെന്ന് അധികാരികൾ പറഞ്ഞു. തിരൂരങ്ങാടി ഡെപ്യൂട്ടി തഹസിൽദാർമാരായ ശ്രീ ഗോവിന്ദൻകുട്ടി, സാഹിർ, റവന്യൂ റിക്കവറി ഓഫീസർ സുജിത, സ്പെഷ്യൽ വില്ലേജ് ഓഫീസർ റഹീന, വില്ലേജ് ഓഫീസർ ശ്രീജിത്ത്, താലുക് സർവേയർ തുടങ്ങിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. യൂണിറ്റ് ഇൻ ചാർജ് പി.സാജിദ് അബ്ബാസ്, മിൽ എസ് .ടി .യു പ്രസിഡണ്ട് അലി കുഴിപ്പുറം ജനറൽ സെക്രട്ടറി സിദ്ദീഖ് താനൂർ എന്നിവർ സന്നിഹിതരായി. മാനേജ്മെൻറ് നിയമം കാറ്റിൽ പരത്തി തൊഴിലാളികളുടെ ആനുകൂല്യത്തിന്മേൽ ധാർഷ്ട്യം കാണിക്കുകയാണെന്ന് എടരിക്കോട് ടെക്സ്റ്റൈൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ എസ്.ടി.യു ഭാരവാഹികൾ കുറ്റപ്പെടുത്തി.
Leave a Reply