കൊടിഞ്ഞി ഫൈസൽ വധം: സർക്കാർ ഒത്തു കളിക്കുന്നു: യൂത്ത് ലീഗ്

മലപ്പുറം: നാട്ടിൽ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആർഎസ്എസ് നടത്തിയ കൊടിഞ്ഞി ഫൈസൽ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. സർക്കാർ വക്കീലിനെ നിയമിക്കാത്തതിനാൽ കേസിന്റെ വിചാരണ നീണ്ടു പോവുകയാണ്. ഫൈസലിന്റെ ഭാര്യ ജെസ്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്കു മുമ്പ് സമർപ്പിച്ച അപേക്ഷ സർക്കാർ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. അഡ്വ. കുമാരൻ കുട്ടിയെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടയി ആറാഴ്ചക്കകം നിയമിക്കണമെന്ന് ഹൈക്കോടതി ജൂലൈ 3ന് ഉത്തരവിട്ടിരുന്നു. കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും സർക്കാർ അത് നടപ്പാക്കാത്തത് കേസിലെ ആർഎസ്എസ് പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.ഈ വിഷയത്തെ സർക്കാർ ഗൗരവമായി കാണുകയും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. അല്ലാത്തപക്ഷം സമര പരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ട് പോവാനും യോഗം തീരുമാനിച്ചു.

പ്രവർത്തകസമിതി യോഗത്തിൽ പ്രസിഡന്റ് ശരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ട്രഷറർ ബാവ വിസപ്പടി വൈസ് പ്രസിഡന്റ് മാരായ എൻ.കെ ഹഫ്സൽ റഹ്‌മാൻ ,സലാം ആതവനാട് ,സെക്രട്ടറി മാരായ ശരീഫ് വടക്കയിൽ,യൂസുഫ് വല്ലാഞ്ചിറ,നിസാജ് എടപ്പറ്റ എന്നിവർ പ്രസംഗിച്ചു. പ്രവർത്തകസമിതി അംഗങ്ങളായ
എ.പി ശരീഫ്, ഷാഫി കാടേങ്ങൽ, സജറുദ്ധീൻ മൊയ്‌ദു ,എം.ടി റാഫി, അനീസ് വെള്ളില,
ടി ഷാജഹാൻ,കെ ഷാഹുൽ ഹമീദ് , എ.പി സബാഹ് ,കെ.കെ റിയാസ്,എം.ടി അലി നൗഷാദ്,
അനീസ് ഒ.കെ കൂരാട്,വി.പി.എ റഷീദ്,നൗഷാദ് പറപ്പൂത്തടം,കെ ഉവൈസ്,വി.കെ.എ ജലീൽ,അനീസ് കൂരിയാടൻ,നൗഷാദ് പുളിക്കൽ,കബീർ മുതുപറമ്പ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.