കൊച്ചി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടേതായി പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് കണ്ടെത്തൽ. സോണിയ ഗാന്ധി ഒരാളുടെ മടിയിൽ ഇരിക്കുന്ന വിധത്തിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
വ്യാജ ചിത്രത്തിൻറെ ഒറിജിനൽ ചിത്രം ഗെറ്റ് ഇമേജ് എന്ന സൈറ്റിൽ നിന്നും ലഭ്യമാണ്. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഇത് തെരഞ്ഞെടുക്കാവുന്നതാണ്,
മാലിദ്വീപ് റിപ്പബ്ലിക് പ്രസിഡണ്ട് അബ്ദുൽ ഗയൂം 2005 മാർച്ച് 25ന് അന്നത്തെ യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധിയുമായി ഡൽഹിയിൽ ഒരു ചർച്ച നടത്തിയിരുന്നു. ഇരുവരും രണ്ടു കസേരയിൽ ഇരുന്ന് എടുത്ത ചിത്രം മോർഫ് ചെയ്ത് ആണ് വ്യാജ ചിത്രം ഉണ്ടാക്കിയതെന്ന് വ്യക്തമായി.
Leave a Reply