പൊന്നാനി: ജൽ ജീവൻ, അമൃത് പദ്ധതികളുടെ ഭാഗമായി പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വെട്ടിപ്പൊളിച്ച് തകർന്നുകിടക്കുന്ന ദേശീയപാതകൾ ആഗസ്റ്റ് മാസത്തിനുള്ളിൽ ഗതാഗതയോഗ്യമാക്കണമെന്ന് സ്ഥലം എംഎൽഎ നിർദേശം നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്ത വാട്ടർ അതോറിറ്റിയുടെയും, പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ എംഎൽഎ തയ്യാറാകണമെന്ന് പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. റോഡുകൾ വെട്ടിപ്പൊളിച്ചത് കാരണം റോഡിൻ്റെ വീതി പകുതിയായി കുറയുകയും, വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്യുന്നു. ചെളിവെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ നിന്നും ചെളി തെറിച്ച് കാൽനടയാത്രക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും യാത്ര ചെയ്യുവാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിൽ സ്ഥലം എംഎൽഎ കർശന നടപടികൾ സ്വീകരിക്കാത്തത് കൊണ്ടാണ് നിരവധി മാസങ്ങളായി പൊന്നാനി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകൾ തകർന്നു കിടക്കുവാൻ കാരണമായിട്ടുള്ളതെന്ന് പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി. വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പിടി കാദർ അധ്യക്ഷ വഹിച്ചു. കെപിസിസി സെക്രട്ടറി പിടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. വി സെയ്ദ് മുഹമ്മദ് തങ്ങൾ, ഷാജി കാളിയത്തേൽ, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, എ കെ അലി, ടിപി കേരളീയൻ, ജെ പി വേലായുധൻ, അനന്തകൃഷ്ണൻ മാസ്റ്റർ, ടി ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
FlashNews:
ഓസ്കാർ പുരുഷുവിനെക്കുറിച്ച്
വള്ളംകളി ജേതാക്കളെ എസ് ഡി പി ഐ ആദരിച്ചു
പരാജയ ഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹം
കെ.കെ ശൈലജക്കെതിരെ അശ്ലീല കമന്റ് ; കോണ്‍ഗ്രസ് പ്രവര്ത്തകന് ശിക്ഷ
60-ാം പിറന്നാളിന് വീട് നിർമാണത്തിനായി സൗജന്യഭൂമി നൽകി
‘നീല ട്രോളി’യുമായി രാഹുല്‍
നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്
മോണ്ടിസോറി കലോത്സവം കരിസ്മ 2024
ഗൾഫിലെത്തിയ വ്ലോഗർക്ക് എന്ത് സംഭവിച്ചു? എങ്ങനെ മനോ നില തെറ്റി ?
സ്കുട്ടർ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു.
വിളംബര ജാഥ നടത്തി
മഞ്ഞു വരുന്നുണ്ടേ… രോഗങ്ങളും!
കൊച്ചിയിൽ തരംഗമായി താരം
ഉപതെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്
അഡ്വ.ജംഷാദ് കൈനിക്കരക്ക് സ്വീകരണം
എസ്ഡിപിഐ മുൻ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകുണ്ട് അന്തരിച്ചു
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണം
വൈദ്യുതാഘാതമേറ്റ് മരിച്ചു
പ്രാദേശികം
പൊളിച്ചിട്ട റോഡ് നന്നാക്കും എന്ന് പറഞ്ഞിട്ട് എന്തായി എംഎൽഎ ?
September 4, 2024September 4, 2024
Leave a Reply