തിരൂരങ്ങാടി : പി.വി.അൻവറിൻ്റെ വെളിപെടുത്തലിലൂടെ സസ്പെൻ്റ് ചെയ്ത മുൻ മലപ്പുറം എസ്.പി. സുചിത്ത് സിൽമാത്രം നടപടികൾ ഒതുങ്ങരുതെന്ന് താനൂരിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി .
തൻ്റെ അനുജൻ കൊല്ലപെട്ടെത് മുതൽ എസ്.പി. അടക്കമുള്ളവർക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടും സംരക്ഷിച്ച് പോന്നിരുന്ന വേളയിലാണ് പി.വി.അൻവറിലൂടെ തല്ലിയതിലൂടെയാണ് മരിച്ചതെന്ന വെളിപെടുത്തൽ സുചിത്ത് ദാസ് നടത്തിയത്.
ലോക്കപ്പിൽ കുഴഞ്ഞ വീണതായിരുന്നന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്.
അമിതമായി മദ്യപിച്ച് ഡാൻസാഫ് അംഗങ്ങൾ താമിർ ജിഫ്രിയെ ക്രൂരമായ മർധനത്തിനിരയാക്കുകയായിരുന്നന്ന് വെളിവായിട്ടും കള്ള കഥകൾ പ്രചരിക്കപ്പെട്ടതിന് പിന്നിൽ ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥനായ എസ്.പി.യാണന്നതിന് പിന്നിൽ തെളിഞ്ഞിരിക്കയാണ്.
മാത്രമല്ല താനൂർ ഡി.വൈ.എസ്.പി, എ.എസ്. പി, സി.ഐ എന്നിവരെ അടക്കം സസ്പെൻ്റെ ചെയ്ത് കേസിൽ പ്രതി ചേർക്കാൻ തയ്യാറാവണമെന്ന് ഹാരിസ് ആവശ്യപെട്ടു.
വൈകി ആണെങ്കിലും പോലീസിലെ ക്രിമിനലായ സുചിത്ത് ദാസിനെതിരെയുള്ള നടപടിയിൽ സന്തോശമുണ്ടെന്നും അദ്ധേഹം കൂട്ടി ചേർത്തു.
Leave a Reply