തിരുവനന്തപുരം; നിലമ്പൂർ എംഎൽഎ പി വി അൻവറിനെ തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി. ആരോപണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആരോപണം സംബന്ധിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. സംസ്ഥാന സെക്രട്ടറി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.
പിവി അൻവർ സംസ്ഥാന സർക്കാരിന് ആകെ പ്രതിസന്ധി ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രസ്താവനയാണ് ആഭ്യന്തരവകുപ്പിനെതിരെ ഉന്നയിച്ചത്. ഇതേ തുടർന്ന് സംസ്ഥാന പോലീസിലെ ഉന്നതരടക്കം പ്രതിക്കൂട്ടിലാണ് എന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം അൻവർ പ്രതികരിച്ചത്.
Leave a Reply