നടൻ സിദ്ധീഖിനെതിരെയുള്ളത് വ്യാജ വാർത്ത

ദൃശ്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് സിദ്ദീഖ് വളരെ മോശമായി നടി ആശാ ശരത്തിനോട് പെരുമാറിയതായി നടി ആശ ശരത് പറഞ്ഞെന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് വ്യാജം.

കീവേഡുകളുടെ പരിശോധനയിൽ ഇത്തരമൊരാരോപണം നടി ആശാ ശരത് എവിടെയും ഉന്നയിച്ചതായുള്ള വാർത്താ റിപ്പോർട്ടുകളൊന്നും ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ഫേക്ക് ഐഡിയിൽ നിന്നു വന്ന എഫ് ബി പോസ്റ്റ് മാത്രമായിരുന്നു അത്. ആശാ ശരത്തിന്റെ സമൂഹമാധ്യമ പേജ് പരിശോധിച്ചപ്പോൾ സിദ്ദീഖുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ കള്ളപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് ആശാ ശരത്തും വ്യക്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published.