അയ്യങ്കാളിയുടെ പോരാട്ടങ്ങൾ പിന്നോക്ക വിഭാഗങ്ങൾ മാതൃകയാക്കണം.

കൂട്ടായി : സ്വതന്ത്രമായി എഴര പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ സർവ്വ മേഖലയും അസമത്വവും അനീതിയും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അയ്യങ്കാളിയുടെ പോരാട്ടങ്ങൾ രാജ്യത്തെ അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങൾ മാതൃകയാക്കണമെന്ന് പി ഡി പി സംസ്ഥാന വൈസ് ചെയർമാൻ സിയാവുദ്ദീൻ തങ്ങൾ പറഞ്ഞു.

പി ഡി പി മലപ്പുറം ജില്ലാ കമ്മിറ്റി കൂട്ടായിയിൽ സംഘടിപ്പിച്ച മുന്നൊരുക്കം 2024 നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യൻകാളി ഉയർത്തി വിട്ട പോരാട്ടങ്ങളിലൂടെ രാജ്യത്തെ അനീതിക്കും അസമത്വത്തിനുമെതിരയുള്ള പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലത്ത് പത്ത് മണിക്ക് ആരംഭിച്ച പരിപാടിയിൽ വിവിധ സെഷനുകളിലായി
പഞ്ചായത്ത് തിരെഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കം,
മഹത്മ അയ്യൻകാളി അനുസ്മരണം,റെസ്ക്യൂ ടീമിനെ ആദരിക്കൽ എന്നിവ നടന്നു.
നേതൃക്യാമ്പിൽ പാർട്ടിയുടെ സംസ്ഥാന നേതാക്കളായ ശശി പൂവ്വൻചിന, ഇബ്രാഹിം തിരൂരങ്ങാടി, ജാഫർ അലി ദാരിമി, മജീദ് ചേർപ്പ്,ഹുസൈൻ കാടാമ്പുഴ, ജില്ലാ നേതാക്കളായ അഷ്റഫ് പൊന്നാനി, ഹസ്സൻകുട്ടി പുതു വള്ളി, നിസാം കാളമ്പാടി, അബ്ദുൽ ബാരി, ഷംലിക്,പി.ഡി.പി റെസ്ക്യൂ ടീം അംഗങ്ങളായ റാഫി പടിക്കൽ ,സിദ്ധീഖ്, മൊയ്തീൻ ചെമ്പോത്തറ, ഫസൽ തങ്ങൾ എന്നിവർ സംസാരിച്ചു. ജില്ലാ വർക്കിങ് പ്രസിഡണ്ട് സക്കീർ പരപ്പനങ്ങാടി അധ്യക്ഷനായ ക്യാമ്പിൽ ജില്ലാ സെക്രട്ടറി ഷാഹിർ മൊറയൂർ സ്വാഗതവും ജില്ലാ ട്രഷറർ ഹബീബ് കാവനൂർ നന്ദിയും പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്
പി ഡി പി ജില്ലാ കമ്മിറ്റി കൂട്ടായിയിൽ സംഘടിപ്പിച്ച മുന്നൊരുക്കം നേതൃസംഗമം സംസ്ഥാന വൈസ് ചെയർമാൻ സിയാവുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

ഷാഹിർ മൊറയൂർ
(ജില്ലാ സെക്രട്ടറി)
96055 99316

Leave a Reply

Your email address will not be published.