വാണിയന്നൂർ: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫുമായിരുന്ന കെഎം ബഷീറിന്റെ അഞ്ചാം ചരമ ദിനം വിവിധ പരിപാടികളോടെ ഇന്ന് ആചരിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ച പരിപാടി തിരൂർ പച്ചാട്ടിരി നൂർ ലേക്കിൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലേരി മൈമൂന ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തന രംഗത്തെ ബഷീറിൻ്റെ ഇടപെടലുകൾ മാതൃകാപരമായിരുന്നുവെന്നും ബഷീറിൻ്റെ വിയോഗം നികത്താനാവാത്ത വിടവാണെന്നും അവർ അഭിപ്രായപ്പെട്ടു. ചെയർമാൻ മുഹമ്മദ് ബുഖാരി അധ്യക്ഷനായി.
ചടങ്ങിൽ ബഷീർ ഫൗണ്ടേഷൻ ഓഫീസിൽ സൗജന്യ പരിശോധനക്ക് നേതൃത്വം നൽകുന്ന ഡോ. അബൂ സാലിഹ്, ഡോ. സഫ്വാൻ, ഡോ. റമീസ്, ഡോ. അൻസബ് , ഡോ. ജംഷീർ, ഡോ. നവാസ്, സിസ്റ്റർ നജ്ല ഷമീർ, മുഹമ്മദ് ഫാരിസ് എന്നിവരെ ആദരിച്ചു.
മുനിസിപ്പൽ സ്ഥിരം സമിതി ചെയർമാൻ കെ.കെ. സലാം, ചെറിയമുണ്ടം പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ റജീന ലത്തീഫ് വിശിഷ്ടാതിഥികളായി.
ഫൗണ്ടേഷൻ ജനറൽ കൺവീനർ ഡോ. മുഹമ്മദ് സലീം, മുതിർന്ന പത്രപ്രവർത്തകൻ കെ.പി. ഒ റഹ്മത്തുള്ള, ബഷീറിൻ്റെ സഹോദരൻ അബ്ദുറഹ്മാൻ ഹാജി, അമീൻ കൈനിക്കര, ബഷീർ അനുസ്മരണം നടത്തി.
ചെറിയമുണ്ടം പഞ്ചായത്ത് ബഡ്‌സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാവിരുന്ന് നടന്നു.
വാർഡ് മെമ്പർ മൻസൂർ മാസ്റ്റർ, അൻസാരി, നജ്മുദ്ദീൻ, ഹനീഫ സഅദി , സുനീർ, ഫള്ൽ , ഇബ്റാഹീം ഹാജി, ഹാരിസ്, കരിം, സലാം, കുഞ്ഞാലൻ മുസ്ലിയാർ സംസാരിച്ചു.
ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് സ്നേഹ സൽക്കാരവും സമ്മാന വിതരണവും നടന്നു.
Leave a Reply