കുറ്റിപ്പാല : പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലുള്ള കുറ്റിപ്പാല GMLP സ്കൂളിൽ RRRF(RAPID RESPONSE &RESCUE FORCE ) Day യുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും, ഷട്ടിൽ കോർട്ട് നിർമാനവും, സ്പോർട്സ് ഉപകരണങ്ങളും വിതരണം ചെയ്തു. ശ്രീമതി ഹേമളത IPS ക്യാമ്പിൻന്റെ ഉദ്ഘാടനം നിർവഹിച്ചു.ഓഗസ്റ്റ് -27 RRRF DAY ക്യാമ്പിലെ അറുപതോളം വരുന്ന സീനിയർ ഉദ്യോഗസ്ഥരും ബറ്റാലിയൻ ടീമും ചേർന്ന് സ്കൂളിലെ എല്ലാ പരിസരങ്ങളും വൃത്തിയാക്കുകയും, കുട്ടികൾക്ക് ഷട്ടിൽ കളിക്കാനുള്ള കോർട്ട് നിർമാനവും, കുട്ടികളുടെ പാർക്ക് മുഴുവനായും പെയിന്റിംഗ് &വെൽഡിങ് ചെയ്യുകയുമുണ്ടായി.
സ്കൂളിലെ കുട്ടികൾക്ക് ഫുട്ബോൾ, ഷട്ടിൽ ബാറ്റ്, കോർക്ക്, റിങ് എന്നിവയൊടപ്പം കിച്ചണിലേക്ക് ഒരു മിക്സി നൽകുകയും ചെയ്തു. ഡെപ്യൂട്ടി കമെന്റണ്ട് ഹരി M, അസിസ്റ്റന്റ് കമെന്റണ്ട്, ഇൻസ്‌പെക്ടർ സുധീർ ദാസ്, അനീഷൻ AK, ഷിംജിത് എന്നിവരുടെ നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടന്നത്. സ്കൂളിലെ HM അബ്‌ദുസലാം മാഷ് പ്രോഗ്രാമിന് സ്വാഗതം ആശംശിച്ചു. ചടങ്ങിലും ശുചീകരണ ക്യാമ്പിലും RRRF ടീമിന്റെ കൂടെ ആരോഗ്യ &വിദ്യാഭ്യാസ ചെയർമാൻ മുസ്തഫ കളത്തിങ്ങൾ, വാർഡ് മെമ്പർ സഫ്‌വാൻ പാപ്പാലി, PTA പ്രസിഡന്റ് റാഫി പോക്കാട്ട്, പ്രവീൺ മാഷ്, മുനീർ മാഷ്, PTA &SMC, ഭാരവാഹികളും, കേളി അബ്ബാസ് തുടക്കം മുതൽ അവസാനം വരെ സാനിധ്യം അറിയിച്ചു.
സ്കൂളിനെ മനോഹരമാക്കി തന്ന RRRF ടീമിന് വാർഡ് മെമ്പർ സഫ്‌വാൻ പാപ്പാലി നന്ദി പറഞ്ഞു കൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു.
Leave a Reply