സിനിമയൊരു ട്രാപ്പായിരുന്നു, ഇനി ജീവിക്കേണ്ടെന്ന് കരുതി എന്ന തലക്കെട്ടോടെയാണ് വിഡിയോ. നടിയുടെ യഥാർത്ഥ യഥാർത്ഥ വിഡിയോ പുറത്തിറങ്ങിയത്. മെഗാസ്റ്റാർ മമ്മുട്ടി തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന നിലയിലായിരുന്നു പ്രചാരണം. ഈ വാർത്ത ശരിയാണോ?
വിനയൻ സംവിധാനം ചെയ്ത് മമ്മുട്ടി അഭിനയിച്ച ദാദാ സാഹിബ് എന്ന സിനിമയിലെ നായിക ആതിരയുടെ വിഡിയോ ആണ് പുറത്ത് വന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ ഇൻ്റെർവ്യൂ വിഡിയോ കട്ട് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. മമ്മുട്ടി മോശമായി പെരുമാറി എന്ന് ആതിര ഒരിടത്തും പറഞ്ഞിട്ടില്ല. മമ്മുക്കയാണ് തന്നെ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് എന്നാണ് ആതിര ഇൻ്റെർവ്യൂവിൽ പറയുന്നത്. പിന്നീട് മറ്റു ചില മോശം അനുഭവങ്ങളുണ്ടായി എന്നു പറയുന്ന ഭാഗം വെട്ടി ചേർത്താണ് വ്യാജ വാർത്ത ഉണ്ടാക്കിയത്.
Leave a Reply