തിരൂർ ആർ.എം എസ് പൊളിച്ച് നീക്കുന്ന നടപടി പ്രതിഷേധാർഹം


ആർ എം എസ് ആരംഭിക്കുന്നത് 1976 ലാണ് 1980 റെയിൽവേ സ്റ്റേഷൻ സമീപത്ത് കെട്ടിടം പണി തുടങ്ങി ഈ കെട്ടിടം ഇന്ന് പൊളിച്ചുനീക്കാൻ റെയിൽവേ തീരുമാനമെടുത്തിരിക്കുകയാണ്. എംപി അബ്ദുസമദ് സമദാനിയും മുസ്ലിം ലീഗും നേരത്തെ തന്നെ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചതാണ് കേന്ദ്രമന്ത്രി എം പിക്ക് ഈ വിഷയത്തിൽ സംരക്ഷണം നൽകുമെന്ന് ഉറപ്പു നൽകിയതാണ് റെയിൽവേ വികസനത്തിന് വേണ്ടിയാണ് ഒളിച്ചു നീക്കി കൊണ്ടിരിക്കുന്നത് റെയിൽവേ വികസനത്തിന് വേണ്ടി ഒളിച്ചുനീക്കുന്നതിന് ആർക്കും എതിർപ്പില്ല. എന്നാൽ മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനോട് ചേർന്ന് നിൽക്കുന്ന 48 വർഷം പഴക്കമുള്ള ഒരു സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടമാണ് പൊളിച്ചു നീക്കുന്നത് മുൻകൂട്ടി ബദൽ സംവിധാനം ഏർപ്പെടുത്താതെയാണ് ഇത് പൊളിച്ച് നിൽക്കുന്നത് 3000 സ്ക്വയർ ഫീറ്റ് സ്ഥലം ഏറ്റവും ചുരുങ്ങിയത് ഈ സ്ഥാപനത്തിന് പ്രവർത്തിക്കാൻ ആവശ്യമാണ് രജിസ്റ്റേഡ് കത്തുകൾ ഉൾപ്പെടെ 15,000 ത്തോളം കത്തുകളും ,പാർസൽ, സ്പീഡ് പോസ്റ്റുകളും ഉൾപ്പെടെ എഴുന്നുറോളം സാധനങ്ങളാണ് ആർ എം എസ് വിനിമയം ചെയ്യുന്നുണ്ട്. ഏഴു ദിവസ കൂലിക്കാരും ഉൾപ്പെടെ 40 ജീവനകാരാണ് സേവനം ചെയ്യുന്നത് ഈ സ്ഥാപനം മുൻകൂട്ടി സൗകര്യം ഒരുക്കാതെ പൊളിച്ചു നീക്കുന്നത് പ്രതിഷേധാർഹമാണ് അടിയന്തരമായി സംരക്ഷണം ഒരുക്കണമെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ സ്ഥലം സന്ദർശിച്ചുകൊണ്ട് പലക്കാട് ഡിവിഷൻ റെയിൽവേ മനേജറോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.