കൊച്ചി: വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വരണമെന്നും
അഴിക്കുള്ളിൽ ആകണമെന്നും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ ഒപ്പം നിൽക്കുമന്നും തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണമെന്നും അൻസിബ പറഞ്ഞു.
തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാൾക്ക് ചുട്ട മറുപടി കൊടുത്തു. അതോടെ വിഷയം അവസാനിപ്പിച്ചു. പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ.
Leave a Reply