NRC ശാസ്ത്ര, സ്വതന്ത്രചിന്താ സെമിനാർ കണ്ണൂരിൽ

കണ്ണൂർ: സ്വതന്ത്ര ചിന്തകരുടെ സംഘടനയായ എൻആർസി (നോൺ റിലീജ്യസ് സിറ്റിസൺ) സംഘടിപ്പിക്കുന്ന ശാസ്ത്ര, സ്വതന്ത്രചിന്താ സെമിനാർ ഹ്യൂമെനിസം – 24
സെപ്റ്റംബർ 8 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ 6.30 വരെ കണ്ണൂർ കാൾട്ടെക്സ് ചേമ്പർ ഹാളിൽ നടക്കും.
സംവിധായകൻ ജിയോ ബേബി, എഴുത്തുകാരനും പത്രപ്രവർത്തകനുമായ അരുൺ എഴുത്തച്ഛൻ തുടങ്ങി കലാ, സാഹിത്യ, സാമൂഹ്യ, സ്വതന്ത്രചിന്താ രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും.
സെമിനാറിൽ നിയമം, ജെൻഡർ ഈക്വാലിറ്റി, മതവിമർശനം, സാഹിത്യം, സിനിമ തുടങ്ങിയ വിഷയങ്ങളിൽ കാമ്പുള്ള ചർച്ചകളും നിലവാരമുള്ള ക്ലാസ്സുകളും മികച്ച കലാപ്രകടനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.

മതാന്ധതയിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് എന്നതാണ് humanism പ്രോഗ്രാമിലൂടെ NRC മുന്നോട്ട് വെക്കുന്ന സന്ദേശം. മതവും വർഗീയ ശക്തികളും ചേർന്നു രാജ്യത്തെ പൊതുരംഗം ഹൈജാക്ക് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ കഴിയുന്ന രീതിയിൽ പ്രതിരോധം തീർക്കേണ്ടത് ഓരോ പുരോഗമനവാദിയുടെയും കടമയാണ്. അതിനാൽ തന്നെ നിരന്തരം ബോധവൽക്കരണങ്ങളും സയൻസ് ക്ലാസ്സുകളും, നിയമപോരാട്ടങ്ങളും സോഷ്യൽ മീഡിയ ക്യാമ്പയിനുകളുമായി മാക്സിമം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്ന്
Non Religious Citizens ഭാരവാഹികൾ പറഞ്ഞു. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വിശദ വിവരങ്ങൾക്ക് : 7306493867, 9061447101

Leave a Reply

Your email address will not be published.