രവിമേലൂർ
ഗർഭിണികൾക്കും മുലയൂട്ടന്ന അമ്മമാരുടെയും മനസികാരോഗ്യം മെച്ചപ്പെടുത്തുക, അമ്മ കൂട്ടായ്മയുടെ ഭാഗമായി കുടുംബാഗങ്ങളുടെ ഒത്തുചേരൽ, പങ്കാളികൾക്കും, വീട്ടുകാർക്കും ഒത്തു ചേരൽ, അവർക്കായി സമൂഹമാധ്യമ കൂട്ടായ്മ തുടങ്ങിയവ ലക്ഷ്യമിട്ട് കൊരട്ടി പഞ്ചായത്തിൽ അമ്മക്കൂട്ടം പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് തന്നെ ആരോഗ്യ മേഖലയിൽ മാതൃകയാക്കാവുന്ന നിലയിൽ ആണ് ഈ പൂതന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അമ്മക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനവും, കൈപ്പുസ്തക വിതരണോദ്ഘാടനവും, ബോധവൽക്കരണ പരി പാടിയുടെയും ഉദ്ഘടനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു.
കൊരട്ടിഗ്രാമപഞ്ചായത്തിൻ്റെയും നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഗർഭിണികളുടേയും 6 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാരുടേയും സമഗ്ര ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി ജനകീയാരോഗ്യ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കുന്ന അമ്മക്കൂട്ടം പദ്ധതിയുടെ ഭാഗമായി സംശയ നിവാരണങ്ങൾക്കായി തയ്യാറാക്കിയ കൈപ്പുസ്തകം ജില്ലാ ആരോഗ്യവകുപ്പ ഡെപ്യൂട്ടി ഡി.എം.ഒ (ആർ സി എച്ച്) ഓഫീസർ ഡോ. ജയന്തി ടി.കെ ഏറ്റുവാങ്ങി. പല ജില്ലകളിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരടക്കം ആരോഗ്യ പ്രവര്ത്തകർ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള കൈ പുസ്തകത്തിൽ, ഗർഭകാല സംശയങ്ങൾ, വ്യായാമങ്ങൾ, മാനസിക ആരോഗ്യം, ഭക്ഷണ ക്രമം, പ്രതിരോധ കുത്തിവയ്പുകൾ, വന്ധ്യംകരണ സൗകര്യങ്ങൾ, ഗാർഹിക പീഡനങ്ങൾക്കുള്ള നിയമ പരിരക്ഷ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗർഭിണികളുടെ സമൂഹ മാധ്യമ കൂട്ടായ്മ , കുടുംബ സംഗമം, ബോധവത്കരണ ക്ലാസ്സുകൾ, ഫീറ്റൽ Doppler പോലെയുള്ള ഉപകരണങ്ങളുടെ സൗകര്യവും സൗജന്യ ലാബ് പരിശോധനകൾ, ആംബുലൻസ് സൗകര്യം എന്നിവയുള്ള പദ്ധതിയായിട്ടാണ് അമ്മക്കൂട്ടം വിഭാവനം ചെയ്തിട്ടുള്ളത്.
നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺമിത്ര പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ നൈനു റിച്ചു, അഡ്വ. കെ.ആർ സുമേഷ്, കുമാരി ബാലൻ,ജില്ല എം. സി. എച്ച് ഓഫീസർ റോസിലി തോമസ്, ഹെൽത്ത് സൂപ്പർവൈസർ സൈമൺ പോൾ, പബ്ലിക് ഹെൽത്ത് നഴ്സിങ് ഓഫീസർ ലില്ലി പി.എ , ടി.സുധ എന്നിവർ സംസാരിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. സിൻസില എലിസബത്ത്, ചാലക്കുടി താലൂക്ക് ആശുപത്രി ഡയറ്റീഷ്യൻ ആഗ്നസ് റെജി, ബി.പി. ആർ ഒ ഐശ്വര്യ ജി എന്നിവർ ക്ലാസ്സുകൾ എടുത്തു.
Leave a Reply