വിദ്യാർത്ഥികൾ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരാകണം:  മന്ത്രി ബിന്ദു

രവിമേലൂർ

ഇരിങ്ങാലക്കുട* : സാമൂഹ്യനീതി എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ നവ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരായി മാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും. പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്തി നിർത്തുന്നതിൽ സമൂഹത്തിന് നിർണായകമായ പങ്കാണുള്ളതെന്നും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു.
നാലു പതിറ്റാണ്ടുകളായി ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി. പ്ലസ് ടു. വി എച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നുമന്ത്രി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
അഭിഷേക് എൻ ആർ. അനുഗ്രഹ ടി എം. കെ എസ് ശ്രീപ്രിയ. എന്നിവർക്ക് മന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പൽ ആർ രാജലക്ഷ്മി. സ്കൂൾ ഹെഡ്മിസ്ട്രെസ് ടി കെ ലത. പിടിഎ പ്രസിഡണ്ട് വി ആർ ബിനോയ്. എന്നിവർ ആശംസകൾ നേർന്നു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം കെ മുരളീ സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി നവീന് ഭഗീരഥൻ നന്ദിയും പറഞ്ഞു.

       *

Leave a Reply

Your email address will not be published.